വ്യത്യസ്ത ബിസിനസ് സൈക്കിളുകൾ വെല്ലുവിളികൾക്കൊപ്പം മികച്ച അവസരങ്ങൾ കൂടിയാണ് നിക്ഷേപകർക്കു നൽകുന്നത്. സമ്പദ്‍വ്യവസ്ഥയിലെ ട്രെൻഡുകൾക്കനുസരിച്ച് നിക്ഷേപം പുനഃക്രമീകരിക്കുന്നവയാണ് ബിസിനസ് സൈക്കിൾ തീമാറ്റിക് ഫണ്ടുകൾ. നേട്ടത്തിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ് നിക്ഷേപിക്കാനുള്ള അവസരമാണ് ഇവിടെ നിക്ഷേപകർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്ത ബിസിനസ് സൈക്കിളുകൾ വെല്ലുവിളികൾക്കൊപ്പം മികച്ച അവസരങ്ങൾ കൂടിയാണ് നിക്ഷേപകർക്കു നൽകുന്നത്. സമ്പദ്‍വ്യവസ്ഥയിലെ ട്രെൻഡുകൾക്കനുസരിച്ച് നിക്ഷേപം പുനഃക്രമീകരിക്കുന്നവയാണ് ബിസിനസ് സൈക്കിൾ തീമാറ്റിക് ഫണ്ടുകൾ. നേട്ടത്തിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ് നിക്ഷേപിക്കാനുള്ള അവസരമാണ് ഇവിടെ നിക്ഷേപകർക്കു ലഭിക്കുന്നത്. അതേസമയം പല‌തരം റോഡിലൂടെയുള്ള ഒരു ദീർഘദൂര യാത്രപോലെയാണ് സമ്പദ്‌വ്യവസ്ഥയെ അറിഞ്ഞുള്ള നിക്ഷേപരീതി. റോഡിന്റെ സ്വഭാവത്തിനനുസരിച്ച് ഡ്രൈവിങ് രീതി മാറ്റേണ്ടിവരും. 

1. വേഗതകൂട്ടാവുന്ന ഹൈവേകൾ– നിങ്ങളൊരു എക്സ്പ്രസ് ഹൈവേയിലൂടെ പോവുകയാണെന്നു കരുതുക. നല്ല ഒന്നാന്തരം റോഡ്. ഒന്നും നോക്കാനില്ല, പറപ്പിച്ചുവിടാം. അനുകൂലമായ സാമ്പത്തിക‌നയങ്ങൾ, കുറഞ്ഞ പലിശ‌നിരക്ക്, ഉയർന്ന ഡിമാൻഡ് ഒക്കെ വിപണിയെ ഒരു എക്സ്പ്രസ് ഹൈവേയാക്കിമാറ്റുന്ന ഘടകങ്ങളാണ്. ബാങ്ക്, ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ്, എഫ്എംസിജി മേഖലകളെല്ലാം ഈ സമയം നേട്ടമുണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല.
2. സിറ്റി റോഡുകൾ– വാഹനം ഒരു ടൗണിലേക്കു പ്രവേശിച്ചാൽ വേഗത കുറയ്ക്കേണ്ടിവരും. അതേപോലെയാണ് ഡിമാൻഡിലെ ഇടിവ്, ഉയർന്ന പലിശ തുടങ്ങിയ സാഹചര്യങ്ങള്‍. ഈ സമയം ചാഞ്ചാട്ടം കുറഞ്ഞ മേഖലകളിലേക്കു നിക്ഷേപം മാറ്റേണ്ടിവരാം. ഊർജം, ലോഹം, ടെക്നോളജി തുടങ്ങിയ മേഖലകളൊക്കെ ഇത്തരം സാഹചര്യത്തിൽ പരിഗണിക്കാവുന്നവയാണ്.
3. മോശം റോഡുകൾ– സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യത്തിനു സമാനമാണ് മോശം റോഡുകൾ. പ്രതീക്ഷിക്കുന്ന വേഗത്തിൽ പോവാൻ പറ്റില്ല എന്നു മാത്രമല്ല ശ്രദ്ധിച്ചില്ലെങ്കിൽ വണ്ടിക്കും കേടുവരും. ഈ സമയം സുരക്ഷിതമായ മേഖലകളിലേക്കു നിക്ഷേപം മാറ്റുക എന്നതാണു ചെയ്യാവുന്ന കാര്യം. ടെക്നോളജി, പവർ, ഫാർമസ്യൂട്ടിക്കൽസ്, ടെലികോം തുടങ്ങി ഏതു സമയത്തും ഡിമാൻഡുള്ള മേഖലകളാണ് അപ്പോൾ അനുയോജ്യം. 

ADVERTISEMENT

ബിസിനസ് സൈക്കിൾ ഫണ്ടുകൾ
സമ്പദ്‌വ്യവസ്ഥയെ ഒന്നാകെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവ ചില ബിസിനസ് മേഖലകൾക്ക് അനുകൂലമാകാം, മറ്റുചിലതിനു പ്രതികൂലമാവാം. കേന്ദ്രബാങ്ക് നയങ്ങൾ, പലിശ‌നിരക്ക്, പണപ്പെരുപ്പം, സർക്കാർ നയങ്ങൾ തുടങ്ങിയവയൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഈ മാറ്റങ്ങള്‍ക്കനുസൃതമായി നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള മേഖലകളിലാണ് ബിസിനസ് സൈക്കിൾ ഫണ്ടുകൾ നിക്ഷേപിക്കുക.

സെക്ടർ, വിപണി‌മൂല്യം, തീമുകൾ തുടങ്ങിയ പരിമിതികളും ഇത്തരം ഫണ്ടുകൾക്കില്ല. അത്തരത്തിൽ നിക്ഷേപത്തിനു പരിഗണിക്കാവുന്ന ഒന്നാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ബിസിനസ് സൈക്കിൾ ഫണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 52.20% നേട്ടമാണ് (2024 ഏപ്രിൽ 29 പ്രകാരം) ഈ ഫണ്ടു നൽകിയത്. ബഞ്ച്മാർക്ക് റിട്ടേണിനെക്കാൾ 13.22% കൂടുതൽ. രണ്ടുവർഷക്കാലയളവിൽ 27.35% വും മൂന്നു വർഷത്തിൽ 26.29% വും ആയിരുന്നു നേട്ടം. ഫണ്ട് തുടങ്ങിയ‌ശേഷം ഇതുവരെയുള്ള മൊത്തം റിട്ടേൺ 25.6% ആണ് •

ADVERTISEMENT

(മ്യൂച്വൽ‌ഫണ്ട് ഡിസ്ട്രിബ്യൂട്ടർ ആണ് ലേഖിക. ജൂൺ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.)

English Summary:

Investment In Business Cycle Fund