ഒട്ടുമിക്ക മുതിർന്ന പൗരന്മാരും പെൻഷൻ ആനുകൂല്യങ്ങളുൾപ്പെടെ തങ്ങളുടെ ജീവിത‌സമ്പാദ്യം സൂക്ഷിക്കുന്നതു ബാങ്ക് സ്ഥിര‌നിക്ഷേപങ്ങളിലാണ്. പലിശയ്ക്കും മുതലിനും കിട്ടുന്ന ഉറപ്പാണ് ബാങ്ക് നിക്ഷേപങ്ങളിലേക്ക് ഇവരെ ആകർഷിക്കുന്ന പ്രധാന ഘടകം. എന്നാൽ അതുവഴി രാജ്യത്തു മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങളും

ഒട്ടുമിക്ക മുതിർന്ന പൗരന്മാരും പെൻഷൻ ആനുകൂല്യങ്ങളുൾപ്പെടെ തങ്ങളുടെ ജീവിത‌സമ്പാദ്യം സൂക്ഷിക്കുന്നതു ബാങ്ക് സ്ഥിര‌നിക്ഷേപങ്ങളിലാണ്. പലിശയ്ക്കും മുതലിനും കിട്ടുന്ന ഉറപ്പാണ് ബാങ്ക് നിക്ഷേപങ്ങളിലേക്ക് ഇവരെ ആകർഷിക്കുന്ന പ്രധാന ഘടകം. എന്നാൽ അതുവഴി രാജ്യത്തു മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടുമിക്ക മുതിർന്ന പൗരന്മാരും പെൻഷൻ ആനുകൂല്യങ്ങളുൾപ്പെടെ തങ്ങളുടെ ജീവിത‌സമ്പാദ്യം സൂക്ഷിക്കുന്നതു ബാങ്ക് സ്ഥിര‌നിക്ഷേപങ്ങളിലാണ്. പലിശയ്ക്കും മുതലിനും കിട്ടുന്ന ഉറപ്പാണ് ബാങ്ക് നിക്ഷേപങ്ങളിലേക്ക് ഇവരെ ആകർഷിക്കുന്ന പ്രധാന ഘടകം. എന്നാൽ അതുവഴി രാജ്യത്തു മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടുമിക്ക മുതിർന്ന പൗരന്മാരും പെൻഷൻ ആനുകൂല്യങ്ങളുൾപ്പെടെ തങ്ങളുടെ ജീവിത‌സമ്പാദ്യം സൂക്ഷിക്കുന്നതു ബാങ്ക് സ്ഥിര‌നിക്ഷേപങ്ങളിലാണ്. പലിശയ്ക്കും മുതലിനും കിട്ടുന്ന ഉറപ്പാണ് ബാങ്ക് നിക്ഷേപങ്ങളിലേക്ക് ഇവരെ ആകർഷിക്കുന്ന പ്രധാന ഘടകം. എന്നാൽ അതുവഴി രാജ്യത്തു മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങളും നിക്ഷേപരംഗത്തെ പുത്തൻ അവസരങ്ങളും ഉപയോഗപ്പെടുത്താൻ ‌പല മുതിർന്ന പൗരന്മാർക്കും കഴിയുന്നില്ല. അവ അറിയുകയും അനുയോജ്യമായവ ഉപയോഗപ്പെടുത്തുകയും ചെയ്താൽ ‌സ്ഥിര നിക്ഷേപങ്ങൾക്കും അപ്പുറം വരുമാനം വർധിപ്പിക്കാം, സമ്പാദ്യത്തിന്റെ മൂല്യശോഷണം തടയാം,   വിപണിക്കനുസൃതമായി വരുമാന‌ വളർച്ച നേടാം. 

കാണേണ്ട അപാകതകൾ 
വിലക്കയറ്റവും ഉയരുന്ന പണപ്പെരുപ്പവും ‌ബാങ്ക് നിക്ഷേപങ്ങളിൽനിന്നു ലഭിക്കുന്ന പലിശയിൽ   മാത്രമല്ല, മുതലിനു‌കൂടി മൂല്യശോഷണം ഉണ്ടാക്കുന്നു എന്നത് കാണാതെ‌പോകരുത്. മുതിർന്ന പൗരന്മാർക്കു ബാങ്ക്–പോസ്റ്റ് ഓഫിസ്– സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലെ നിക്ഷേപങ്ങൾക്ക് ഒരു വർഷം ലഭിക്കുന്ന 50,000 രൂപവരെയുള്ള പലിശയ്ക്ക് നികുതിയിളവുണ്ട്. മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക ബാങ്ക് നിക്ഷേപങ്ങളിൽ, വർഷം ഒന്നര ലക്ഷം രൂപവരെയുള്ള തുക നിക്ഷേപിച്ചാൽ ആ തുകയ്ക്ക് ആദായനികുതി ഇളവും നേടാം.

ADVERTISEMENT

എന്നാൽ പരിധിക്കു മുകളിൽ പലിശയ്ക്കും തിരികെ ലഭിക്കുന്ന മുതലിനും നികുതി ബാധകമാണ് എന്നതും മറക്കരുത്. പുതിയ ആദായ‌നികുതി സ്ലാബ് തിരഞ്ഞെടുത്തവർക്കാണെങ്കിൽ ഈ  നികുതിയിളവുകൾ തികച്ചും അപ്രസക്തവുമാണ്.  ഫലത്തിൽ ഈ നികുതി കഴിച്ചു ബാങ്ക് നിക്ഷേപത്തിന്റെ വരുമാനം പണപ്പെരുപ്പനിരക്കിനും താഴെയായതിനാൽ നാളുകൾ കഴിയുമ്പോൾ സമ്പാദ്യത്തിന്റെ മൂല്യം ക്രമേണ കുറഞ്ഞു‌വരും.

പൊളിച്ചെഴുതേണ്ട ധാരണകൾ 
പ്രായം കൂടുന്നതനുസരിച്ചു നഷ്ടസാധ്യത കുറഞ്ഞവയിൽ മാത്രം നിക്ഷേപം നടത്തണമെന്നാണ് പൊതുവെ പറയുക. സ്ഥിരമായി കിട്ടിയിരുന്ന വരുമാനം നിലയ്ക്കുകയും പ്രായം 60 നോട് അടുക്കുകയും ചെയ്യുമ്പോഴാണല്ലോ ‌പെൻഷൻ അനുകൂല്യങ്ങളുൾപ്പെടെ അതുവരെയുള്ള ‌ജീവിത സമ്പാദ്യം കയ്യിൽക്കിട്ടുന്നത്. സ്വാഭാവികമായും പ്രായത്തിന്റെ റിസ്ക് പരിഗണിച്ച് അത് ഉറപ്പായ വരുമാനം ലഭിക്കുന്ന ബാങ്ക് നിക്ഷേപങ്ങളിൽ മാത്രം ഇടാൻ അവർ നിർബന്ധിതരാകും.

ADVERTISEMENT

അൽപം പലിശ കൂടുതൽക്കിട്ടാനും ആദായ‌നികുതി ചോദ്യങ്ങളൊഴിവാക്കാനും റിസർവ് ബാങ്ക്  അനുമതിയില്ലാത്ത സഹകരണ സ്ഥാപനങ്ങളിലടക്കം നിക്ഷേപിച്ച് ബുദ്ധിമുട്ടിലാകുന്ന മുതിർന്ന പൗരന്മാർ ഇത്തരം പരിമിതികളുടെ ഇരകളാണ്. നികുതിക്കു ശേഷവും പണപ്പെരുപ്പ നിരക്കിനു മുകളിൽ വരുമാനവും മൂലധന വളർച്ചയും ഉറപ്പാക്കുന്ന മറ്റു നിക്ഷേപാവസരങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ഇവിടെ മുതിർന്ന പൗരന്മാർ ചെയ്യേണ്ടത്.

Representative Image. Photo Credit : Triloks / iStockPhoto.com

വൈവിധ്യവൽക്കരണത്തിലൂടെ സുരക്ഷ  
മിച്ച സമ്പാദ്യമെല്ലാം‌കൂടി ഒന്നിച്ചു ബാങ്ക് നിക്ഷേപമാക്കാതെ വ്യത്യസ്ത അവസരങ്ങളിൽ വിന്യസിക്കണം. ‌ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്: വാർഷിക പലിശ 50,000 രൂപയ്ക്കു താഴെ ലഭിക്കുന്നത്ര തുക മാത്രം ബാങ്കിൽ നിക്ഷേപിക്കുക. അതായത് അത്യാവശ്യ പണച്ചെലവുകൾ നടത്താൻ  ആവശ്യമായത്ര തുക മാത്രം.

ADVERTISEMENT

നിക്ഷേപിക്കുന്ന തുക, ലഭിക്കുന്ന പലിശ, തിരിച്ചെടുക്കുന്ന തുക എന്നിവയ്ക്കൊക്കെ നികുതിയിളവ് ലഭിക്കുന്നതാണ് നാഷണൽ പെൻഷൻ പദ്ധതി (എൻപിഎസ്). 70 വയസ്സുവരെ നിക്ഷേപം നടത്താം. മാത്രമല്ല, തിരഞ്ഞെടുക്കുന്ന ആസ്തി വകഭേദം, വിപണി വളർച്ച എന്നിവയനുസരിച്ച് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാൾ വളരെ ഉയർന്ന മൂലധന വളർച്ച ലഭിക്കുന്നു. 

60 കഴിഞ്ഞവർക്ക്  നിക്ഷേപത്തിന്റെ പകുതി ഓഹരികളിൽ മുടക്കുന്നതിനായി നീക്കി വയ്ക്കുന്നതിനും എൻപിഎസ്‌വഴി സാധിക്കും. വിപണിയിലെ പ്രകടനം വിലയിരുത്തി തിരഞ്ഞെടുത്ത മ്യൂച്ചൽ ഫണ്ടുകൾ, സ്വർണ നിക്ഷേപം, കമ്പനി നിക്ഷേപങ്ങൾ എന്നിവയൊക്കെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാൾ മെച്ചമാണ്. ഓരോരുത്തരുടെയും പ്രായം, ആരോഗ്യസ്ഥിതി, സാമ്പത്തിക‌നില, ലക്ഷ്യങ്ങൾ എന്നിവയ്ക്കനുസരിച്ച് വിവിധ ആസ്തികളിലും അവസരങ്ങളിലുമായി പകുത്തു നിക്ഷേപിക്കാം. ബാങ്ക് നിക്ഷേപം‌പോലും ഒന്നിലധികം ബാങ്കുകളിലായിട്ടു വേണം നടത്താൻ.

അവസരങ്ങൾ അനവധി
സമ്പാദ്യം മുഴുവൻ ബാങ്കിലിട്ട് ജീവിതത്തിൽ മടിപിടിച്ചു പണവും ശരീരവും മനസ്സും മുരടിച്ചു‌പോവാതിരിക്കാൻ ചെറിയ രീതിയിലെങ്കിലും ഓഹരി–മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങൾ ആരംഭിക്കാം. ഓൺലൈൻ ഓഹരി വ്യാപാരം ആർക്കും വീട്ടിൽത്തന്നെയിരുന്നു ചെയ്യാം. റിട്ടയർമെന്റ് ജീവിതത്തിൽ ഇഷ്ടംപോലെ സമയം ലഭ്യമാണ് എന്നതിനാൽ ഓഹരിയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ സമയം കിട്ടും. കാര്യങ്ങൾ മനസ്സിലാക്കി ചെറിയ തുകയിൽ തുടങ്ങി അനുഭവത്തിന്റെ വെളിച്ചത്തിൽ നിക്ഷേപിച്ച് നേട്ടം എടുക്കാം.  ഇടയ്ക്കിടെ ലാഭമെടുത്തു ക്ഷമയോടും അവധാനത്തോടും‌കൂടി സാവകാശം മുന്നേറാം. 

വായനയിലൂടെയും സമാന നിക്ഷേപകരുമായി ചർച്ചകൾ നടത്തിയും പഠിക്കാം. അതു നിങ്ങളെ ബുദ്ധിയെയും ജീവിതത്തെയും ഊർജസ്വലമായി നിർത്താനും സഹായിക്കും.   പക്ഷേ, ഉയർന്ന വാഗ്ദാനങ്ങൾ നൽകുന്ന ഇടനിലക്കാരെ ഒഴിവാക്കാൻ മറക്കേണ്ട. മധ്യ-ദീർഘകാലയളവിൽ വിപണിയിലെ ആസ്തികൾ മോശമല്ലാത്ത വളർച്ച നൽകും. വിപണിയുടെ മുന്നോട്ടുപോക്ക്  ചാക്രികമാണെന്നു തിരിച്ചറിഞ്ഞുവേണം നിക്ഷേപം. നിക്ഷേപം പകുത്തു വിന്യസിച്ചിരിക്കുന്നതിനാൽ ഒരു മേഖലയിലെ തളർച്ച മറ്റൊരിടത്തെ   നിക്ഷേപത്തിന്റെ നേട്ടമാകുമെന്നതാണ് വൈവിധ്യവൽക്കരണത്തിന്റെ മെച്ചം.

ജീവിതം സജീവമായി മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഭുമിയുള്ള മുതിർന്ന പൗരന്മാർക്ക് ചെറിയ പ്ലോട്ടുകളുടെ റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിക്കാൻ ഇപ്പോൾ നല്ല അവസരമുണ്ട്. താൽപര്യമനുസരിച്ച് ചെറു ‌സംരംഭക സാധ്യതകളും ആലോചിക്കാം.  
(പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ. മനോരമ സമ്പാദ്യം ജൂൺലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

English Summary:

Investment Options For Senior Citizens