രാജ്യാന്തര വിപണി പിന്തുണയിലും, എച്ച്ഡിഎഫ്സി ബാങ്കിന്റെ കുതിപ്പിലും നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് നേട്ടം കൈവിടാതെ മികച്ച ക്ളോസിങ് തന്നെ നടത്തി. 24309 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 24286 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ, ആദ്യമായി 80000 പോയിന്റ് കടന്ന സെൻസെക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര വിപണി പിന്തുണയിലും, എച്ച്ഡിഎഫ്സി ബാങ്കിന്റെ കുതിപ്പിലും നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് നേട്ടം കൈവിടാതെ മികച്ച ക്ളോസിങ് നടത്തി. 24309 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 24286 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ, ആദ്യമായി 80,000 പോയിന്റ് കടന്ന സെൻസെക്സ് 79986 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ഡിസംബറിൽ 70000 പോയിന്റ് പിന്നിട്ട സെൻസെക്സ് എട്ടാമത്തെ മാസത്തിൽ 10000 പോയിന്റുകൾ പിന്നിട്ടു. 

ഇന്നലെ നഷ്ടം കുറിച്ച ബാങ്ക് നിഫ്റ്റി ഇന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ പിന്തുണയിൽ 1.77% മുന്നേറിയപ്പോൾ ഐടി സെക്ടർ ടിസിഎസ്സിന്റെ വീഴ്ചയോടെ ഫ്ലാറ്റ് ക്ലോസിങ് നടത്തി.  നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് മേഖലയും, മെറ്റൽ, മിഡ് ക്യാപ്, സ്‌മോൾ ക്യാപ്, നിഫ്റ്റി നെക്സ്റ്റ്-50 സൂചികകളും ഇന്ന് 1%ൽ കൂടുതൽ നേട്ടമുണ്ടാക്കി. 

ADVERTISEMENT

എച്ച്ഡിഎഫ്സി ബാങ്ക് 
 
എച്ച്ഡിഎഫ്സി ബാങ്കിൽ വിദേശനിക്ഷേപരുടെ ഓഹരിപങ്കാളിത്തം 54.8% വരെ വന്നുകഴിഞ്ഞത് ഓഹരിക്ക് മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇൻഡക്സിൽ കൂടുതൽ വെയിറ്റേജ് ലഭിക്കുമെന്ന പ്രതീക്ഷയിൽ മികച്ച കുതിപ്പ് നടത്തിയത് ഇന്ന് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിനും അടിത്തറയിട്ടു. ഇന്നലെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ 4%ൽ കൂടുതൽ മുന്നേറിയ എച്ച്ഡിഎഫ്സി ബാങ്ക് ഇന്ന്  ഇന്ത്യൻ വിപണിയിലും പ്രകടനം ആവർത്തിച്ച് 1794 പോയിന്റ് വരെ മുന്നേറി. 

മുന്നേറി പൊതുമേഖല 

ഡിഫൻസ്, കപ്പൽ നിർമാണം, ഹൗസിങ് മുതലായ പൊതു മേഖല സെക്ടറുകൾ ഇന്നും മികച്ച നേട്ടമുണ്ടാക്കി. മാസഗോൺ ഡോക്സും, കൊച്ചിൻ ഷിപ്യാർഡും 8% വീതം മുന്നേറിയപ്പോൾ ഭെൽ 4.76% മുന്നേറ്റം നേടി. 

ADVERTISEMENT

ഊർജഉത്പാദനം ത്വരിതപ്പെടുത്താനായി താപവൈദ്യുതി നിലയങ്ങൾക്കും കൽക്കരി ഉപയോഗിച്ചുള്ള മറ്റ് വൈദ്യുതി ഉല്പാദന മാർഗങ്ങൾക്കും ഓർഡർ നൽകാൻ ഊർജ്ജോത്പാദന കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകി എന്ന വാർത്ത ഇന്ന് ഭെലിന് മുന്നേറ്റം നൽകി. 

ഫെഡ് മിനുട്സ് ഇന്ന് 

ഇന്നലെ ഇസിബിയുടെ കോൺഫറൻസിൽ വെച്ച് നടത്തിയ ഫെഡ് ചെയർമാന്റെ ‘ഹോക്കിഷ്’ പ്രസ്താവനകൾക്കും അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് തടയിടാനായില്ല. ടെസ്‌ലയുടെ 10% മുന്നേറ്റവും, ആപ്പിളിന്റെയും, ആമസോണിന്റെയും, എം ഡിയുടെയും പിന്തുണയുമാണ് ഇന്നലെ നാസ്ഡാകിന് റെക്കോർഡ് ഉയരത്തിനടുത്തേക്ക് മുന്നേറ്റവും നൽകിയത്. ചൈന ഒഴികെയുള്ള ഏഷ്യൻ വിപണികളുടെ മുന്നേറ്റത്തിന് ശേഷം യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.  

ഇന്നും നാളെയും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി അവധികൾക്ക് ശേഷം  അമേരിക്കൻ വിപണി വെള്ളിയാഴ്ച ഫെഡ് ‘മിനുട്സ്’ പരാമർശങ്ങളുടെയും, നോൺഫാം പേറോൾ കണക്കുകളുടെയും ചൂടിലേക്കാണ് വെള്ളിയാഴ്ച വീണ്ടും തുറക്കുക. 

ADVERTISEMENT

ക്രൂഡ് ഓയിൽ 

കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ ഒൻപത് ദശലക്ഷത്തിൽപരം ബാരലിന്റെ വീഴ്ചയുണ്ടായിട്ടുണ്ട് എന്ന സൂചന ക്രൂഡ് ഓയിലിന് അനുകൂലമാണ്. 86 ഡോളറിന് മുകളിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വ്യാപാരം തുടരുന്നത്. 

സ്വർണം 

ഫെഡ് മിനുട്സ് വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡും, ഡോളറും  സമ്മർദ്ദം പ്രതീക്ഷിക്കുന്നതും, അമേരിക്കൻ ഓഹരി വിപണി അവധിയാണെന്നതും സ്വർണത്തിന് അനുകൂലമാണ്. ഇന്ന് ഏഷ്യൻ വിപണി സമയത്ത് സ്വർണം 1% മുന്നേറ്റം നടത്തി 2357 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 

നാളത്തെ റിസൾട്ടുകൾ

പുതുതായി ലിസ്റ്റ് ചെയ്ത ട്രാവൽ പ്ലാറ്റ്ഫോമായ ഇക്സിഗോയുടെ റിസൾട്ട് നാളെ  പുറത്ത് വരുന്നു. 

ടിസിഎസ്സും, എച്ച്സിഎൽ ടെക്കും അടുത്ത ആഴ്ചയിൽ റിസൾട്ട് പ്രഖ്യാപിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Sensex Crossed 80000 Today