ആശ്വസിക്കാം, സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും; പ്രസക്തിയെന്ത്?
2024 ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായാണ് കുറച്ചിരിക്കുന്നത്. പ്ലാറ്റിനത്തിന് മേലുള്ള കസ്റ്റംസ് തീരുവയില്‍ 6.4 ശതമാനം കുറവും വരുത്തിയിട്ടുണ്ട്.

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചപ്പോള്‍ സ്വര്‍ണ പ്രിയര്‍ക്ക് ആശ്വസിക്കാന്‍ കാര്യമായ വകയുണ്ട്. ജനകീയ ലോഹങ്ങളായ സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും. 2024 ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായാണ് കുറച്ചിരിക്കുന്നത്. പ്ലാറ്റിനത്തിന് മേലുള്ള കസ്റ്റംസ് തീരുവയില്‍ 6.4 ശതമാനം കുറവും വരുത്തിയിട്ടുണ്ട്.
സ്വര്‍ണ്ണം, വിലപിടിപ്പുള്ള ലോഹ ആഭരണങ്ങള്‍ എന്നിവയുടെ ആഭ്യന്തര മൂല്യവര്‍ധന വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന്റെ 6.4 ശതമാനമായും കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നുവെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞത്.
പ്രസക്തിയെന്ത്?
2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 2.8 ലക്ഷം കോടി രൂപയായിരുന്നു. ഇറക്കുമതി തീരുവയാകട്ടെ 15 ശതമാനവും. കസ്റ്റംസ് ഡ്യൂട്ടിയിനത്തില്‍ വ്യവസായ മേഖല നല്‍കേണ്ടി വന്നത് 42,000 കോടി രൂപയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പുതിയ തീരുമാനം മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും സ്വര്‍ണവില കുറയ്ക്കുമെന്നാണ് വിപണി വിദഗ്ധര്‍ കരുതുന്നത്. വില കുറയുമ്പോള്‍ ഉപഭോക്തൃ ആവശ്യകത കൂടുകയും കൂടുതല്‍ വില്‍പ്പന നടക്കുകയും ചെയ്യും.
ഇന്ത്യയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില അഭൂതപൂര്‍വമായ ഉയരത്തില്‍ എത്തിയിരിക്കുന്ന സമയത്താണ് ബജറ്റില്‍ ആശ്വാസം എത്തിയിരിക്കുന്നത്. സ്വര്‍ണ്ണ വില പത്ത് ഗ്രാമിന് ഏകദേശം 73,000 രൂപയായി ഉയര്‍ന്നിരിക്കുകയാണ്, 2024 ന്റെ തുടക്കത്തില്‍ 63,870 രൂപയില്‍ നിന്ന് 15 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.