രാജ്യാന്തര വിപണി ക്രമപ്പെട്ടതിനൊപ്പം നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണിക്ക് ഇന്ന് യൂറോപ്യൻ വിപണിയും മുന്നേറ്റം നേടിയത് അവസാന മണിക്കൂറുകളിൽ അനുകൂലമായി. ഇന്ന് 24289 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 24337 പോയിന്റ് വരെ മുന്നേറിയ ശേഷം 1.27% നേട്ടത്തിൽ 24297 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 874

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര വിപണി ക്രമപ്പെട്ടതിനൊപ്പം നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണിക്ക് യൂറോപ്യൻ വിപണിയും മുന്നേറ്റം നേടിയത് അവസാന മണിക്കൂറുകളിൽ അനുകൂലമായി. ഇന്ന് 24289 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 24337 പോയിന്റ് വരെ മുന്നേറിയ ശേഷം 1.27% നേട്ടത്തിൽ 24297 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 874 പോയിന്റ് നേട്ടത്തിൽ 79468 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 

സമ്പൂർണനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ വിപണിയിൽ ഫാർമ, മെറ്റൽ, എനർജി സെക്ടറുകൾക്കൊപ്പം സ്‌മോൾ & മിഡ്ക്യാപ് സെക്ടറുകളും 2%ൽ കൂടുതൽ മുന്നേറ്റം നേടി. ഐടി, ഓട്ടോ, റിയൽറ്റി, സെക്ടറുകൾ ഇന്ന് 1.50%ൽ കൂടുതൽ നേട്ടമുണ്ടാക്കി.  

ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയാവലോകന സമിതിയുടെ യോഗതീരുമാനങ്ങൾ നാളെയാണ് പ്രഖ്യാപിക്കുന്നത്. ഉയർന്ന നിരക്കിലുള്ള അമേരിക്കൻ ഫെഡ് നിരക്കാണ് അമേരിക്കയുടെ മാന്ദ്യകാരണമായതെന്ന വാദം ശക്തമാണെന്നതിനാൽ ആർബിഐയും നിരക്ക് കുറക്കൽ ചർച്ച ചെയ്തേക്കാമെന്നത് വിപണിക്ക് പ്രതീക്ഷ നൽകുന്നു. നിലവിൽ ആർബിഐയുടെ റിപ്പോ നിരക്ക് 6.50%വും, റിവേഴ്‌സ് റിപ്പോ നിരക്ക് 3.35%വും, ക്യാഷ് റിസർവ് റേഷ്യോ 4.50%വുമാണ്.     

ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ സെക്ടറുകൾ ആർബിഐ തീരുമാനങ്ങൾ അനുകൂലമാകുമെന്ന സൂചനയിൽ ഇന്ന് മുന്നേറി.

മുന്നേറ്റം തുടർന്ന് അമേരിക്ക

അമേരിക്കൻ വിപണി വീണ്ടും മുന്നേറ്റം നേടിയതിന് പിന്നാലെ അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. നാസ്ഡാക്കും, എസ്&പിയും ഇന്നലെ 1% വീതം മുന്നേറ്റം നേടി. അമേരിക്കൻ ടെക്ക് ഫ്യൂച്ചർ ഇന്ന് 1.3%ൽ കൂടുതൽ നേട്ടത്തിൽ തുടരുന്നതും, യൂറോപ്യൻ വിപണികളുടെ മുന്നേറ്റവും പ്രതീക്ഷയാണ്. ബാങ്ക് ഓഫ് ജപ്പാന്റെ നിരക്ക് വർദ്ധനയുടെ ആഘാതത്തിൽ നിന്നും പുറത്ത് കടന്ന് ജപ്പാന്റെ നിക്കി സൂചിക ഇന്ന് 2.5% മുന്നേറ്റം സ്വന്തമാക്കി.   

ADVERTISEMENT

അമേരിക്കയുടെ ജൂലൈ മാസത്തിലെ നോൺഫാം പേറോൾ ഡേറ്റ മോശമായ സാഹചര്യത്തിൽ നാളെ വരാനിരിക്കുന്ന അമേരിക്കൻ ജോബ് ഡേറ്റയും വിപണിക്ക് വളരെ പ്രധാനമാണ്. 

ക്രൂഡ് ഓയിൽ  

കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ എണ്ണ ശേഖരത്തിൽ വർദ്ധനയുണ്ടായി എന്ന സൂചന ബ്രെന്റ് ക്രൂഡ് ഓയിലിനെ 76 ഡോളറിലേക്കിറക്കിയെങ്കിലും ഇന്ന് ഏഷ്യൻ വിപണി സമയത്ത് 1%ൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കി.  നാളെ വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും, ഡോളർ നിരക്കും, മാന്ദ്യ സൂചനകൾ ഒഴിയുന്നതും ക്രൂഡ് ഓയിലിനും പ്രധാനമാണ്. 

സ്വർണം 

ADVERTISEMENT

അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റത്തിൽ വില്പനസമ്മർദ്ദത്തിൽപ്പെട്ട രാജ്യാന്തര സ്വർണവില ഇന്ന് ഏഷ്യൻ വിപണി സമയത്ത് 2424 ഡോളറിൽ നിന്നും 2435 ഡോളറിലേക്ക് മുന്നേറി. അമേരിക്കൻ ബോണ്ട് യീൽഡും മാന്ദ്യഭയചർച്ചകളിൽ അയവ് വന്നതിനെ തുടർന്ന് മുന്നേറുകയാണ്. അമേരിക്കയുടെ 10  വർഷ ബോണ്ട് യീൽഡ് വീണ്ടും 4%ന് സമീപത്തേക്ക് മുന്നേറുകയാണ്. 

നാളത്തെ പ്രധാന റിസൾട്ടുകൾ 

എൽഐസി, ആർവിഎൻഎൽ, കൊച്ചിൻ ഷിപ്യാർഡ്, ഓയിൽ ഇന്ത്യ, ഇർകോൺ, ഐഎഫ്സിഐ, എംആർഎഫ്, പേജ് ഇൻഡസ്ട്രീസ്, ബയോകോൺ, എച്ബിഎൽ പവർ, ഗ്രീവ്സ് കോട്ടൺ, പോളി കെം, ജെബി കെംഫാർമ, അജ്‌മീറ, അവലോൺ, നോസിൽ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഓ 

ഇന്നലെ ആരംഭിച്ച ഫസ്റ്റ് ക്രൈയുടെയും, യൂണികോമേഴ്‌സ് ഇ-സൊല്യൂഷന്റെയും ഐപിഓകൾ നാളെയാണ് അവസാനിക്കുന്നത്.

ബേബി കെയർ ബ്രാൻഡായ ഫസ്റ്റ് ക്രൈയുടെ ഉടമസ്ഥരായ ബ്രെയിൻബീ സൊല്യൂഷന്റെ ഐപിഓ വില 440-465 രൂപ നിരക്കിലാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Closed in Green