കോവിഡിന് ശേഷമാണ് ഓഹരി വിപണിയിൽ മലയാളി നിക്ഷേപകരുടെ എണ്ണം ഉയർന്നത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നു മലയാളികൾ. എൻഎസ്ഇ പ്രവർത്തനം ആരംഭിച്ച് നിക്ഷേപകരുടെ എണ്ണം ആദ്യമായി ഒരുകോടിയിലെത്തിയത് 14 വർഷം കൊണ്ടായിരുന്നു.

കോവിഡിന് ശേഷമാണ് ഓഹരി വിപണിയിൽ മലയാളി നിക്ഷേപകരുടെ എണ്ണം ഉയർന്നത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നു മലയാളികൾ. എൻഎസ്ഇ പ്രവർത്തനം ആരംഭിച്ച് നിക്ഷേപകരുടെ എണ്ണം ആദ്യമായി ഒരുകോടിയിലെത്തിയത് 14 വർഷം കൊണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന് ശേഷമാണ് ഓഹരി വിപണിയിൽ മലയാളി നിക്ഷേപകരുടെ എണ്ണം ഉയർന്നത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നു മലയാളികൾ. എൻഎസ്ഇ പ്രവർത്തനം ആരംഭിച്ച് നിക്ഷേപകരുടെ എണ്ണം ആദ്യമായി ഒരുകോടിയിലെത്തിയത് 14 വർഷം കൊണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഓഹരി വിപണിയായ എൻഎസ്ഇയിൽ (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്) നിക്ഷേപം നടത്തുന്നവരുടെ എണ്ണം 10 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. ഒറ്റ പാനും (PAN) ഒറ്റ അക്കൗണ്ടുമായി നിക്ഷേപിക്കുന്നവരുടെ എണ്ണമാണിത്. ഒന്നിലധികം അക്കൗണ്ടുള്ളവരുടെ കണക്ക് കൂടി ചേർത്താൽ, മൊത്തം നിക്ഷേപകർ 19 കോടിയാണെന്ന് എൻഎസ്ഇ വ്യക്തമാക്കി.

എൻഎസ്ഇ പ്രവർത്തനം ആരംഭിച്ച് നിക്ഷേപകരുടെ എണ്ണം ആദ്യമായി ഒരുകോടിയിലെത്തിയത് 14 വർഷം കൊണ്ടായിരുന്നു. രണ്ടുകോടിയിലേക്ക് എത്താൻ വേണ്ടിവന്നത് വീണ്ടും 7 വർഷം. 25 വർഷം കൊണ്ടാണ് എണ്ണം 4 കോടിയായത്. എന്നാൽ, 4 കോടിയിൽ നിന്ന് 10 കോടിയിലേക്ക്, ഓരോ അധിക ഒരു കോടി അക്കൗണ്ടുകളും ചേർക്കപ്പെടാൻ വേണ്ടിവന്നത് ശരാശരി 6-7 മാസമാണ്. 9 കോടിയിൽ നിന്ന് 10 കോടിയിലേക്കെത്താൻ എടുത്തത് 5 മാസം മാത്രം.

Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.
ADVERTISEMENT

ഈ കഴിഞ്ഞ 5 മാസത്തിനിടെ ഓരോ ദിവസവും പുതുതായി 50,000നും 78,000നും ഇടയിൽ നിക്ഷേപകർ എൻഎസ്ഇയിലേക്കെത്തി. ഡിജിറ്റലായി (ഓൺലൈൻ) അതിവേഗം അക്കൗണ്ട് തുറക്കാമെന്നതും ഓഹരി വിപണിയിലെ നിക്ഷേപത്തെ കുറിച്ച് അവബോധം വർധിച്ചതും കൂടുതൽ പേർ ബാങ്കിങ് മേഖലയിലേക്ക് (ഫിനാൻഷ്യൽ ഇൻക്ലൂഷൻ/സാമ്പത്തിക ഉൾപ്പെടുത്തൽ) ചുവടുവച്ചതും ഓഹരി വിപണിയുടെ ഭേദപ്പെട്ട പ്രകടനവും കൂടുതൽ നിക്ഷേപകരെത്താൻ സഹായിച്ചുവെന്നാണ് എൻഎസ്ഇയുടെ വിലയിരുത്തൽ. നടപ്പു സാമ്പത്തിക വർഷം (2024-25) ജൂലൈ 31വരെ നിഫ്റ്റി50 ഇതിനകം നിക്ഷേപകർക്ക് സമ്മാനിച്ച നേട്ടം (റിട്ടേൺ) 11.8 ശതമാനമാണ്. നിഫ്റ്റി500 സൂചിക 16.2 ശതമാനം നേട്ടവും നൽകിയെന്ന് എൻഎസ്ഇ പറയുന്നു.

ചെറുപ്പം നിറഞ്ഞ വിപണി
 

ADVERTISEMENT

എൻഎസ്ഇയിലെ 10 കോടി വ്യക്തിഗത നിക്ഷേപകരുടെ ശരാശരി പ്രായം 32 ആണ്. മൊത്തം നിക്ഷേകരിൽ 40 ശതമാനവും 30ന് താഴെ പ്രായമുള്ളവർ. 5 വർഷം മുമ്പ് ശരാശരി പ്രായം 38 ആയിരുന്നു. യുവാക്കൾക്കിടയിൽ ഓഹരി നിക്ഷേപത്തിന് പ്രിയമേറുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കെന്ന് എൻഎസ്ഇ പറയുന്നു. അഞ്ചിലൊന്ന് നിക്ഷേപകർ വനിതകളാണ്.

കേരളീയർ 24 ലക്ഷം
 

ADVERTISEMENT

എൻഎസ്ഇയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം ഏറ്റവുമധികം നിക്ഷേപകരുള്ളത് മഹാരാഷ്ട്രയിലാണ് (1.7 കോടി). 1.1 കോടിപ്പേരുമായി ഉത്തർപ്രദേശ് രണ്ടാമതും 87 ലക്ഷം പേരുമായി ഗുജറാത്ത് മൂന്നാമതുമാണ്.

ജൂൺ വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണം 23.9 ലക്ഷം പേരാണ്. ജൂണിൽ പുതുതായി നിക്ഷേപത്തിലേക്ക് ചുവടുവച്ച കേരളീയർ 61,300 പേർ. ജൂലൈയിലെ കണക്കുപ്രകാരം മലയാളി നിക്ഷേപകരുടെ എണ്ണം 24 ലക്ഷം കടന്നുവെന്നാണ് സൂചനകൾ. എൻഎസ്ഇയിലെ മൊത്തം നിക്ഷേപകരിൽ 2.5 ശതമാനം പേരാണ് കേരളത്തിൽ നിന്നുള്ളത്.

കോവിഡിന് ശേഷമാണ് ഓഹരി വിപണിയിൽ മലയാളി നിക്ഷേപകരുടെ എണ്ണം ഉയർന്നത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നു മലയാളികൾ. 2020-21ൽ എണ്ണം 12 ലക്ഷമായി. 2021-22ൽ 15 ലക്ഷവും. ഇതാണ്, നിലവിൽ 24 ലക്ഷത്തിലേക്ക് അതിവേഗം ഉയർന്നത്.

English Summary:

NSE Investor Count Surpasses 10 Crores: Average Age Drops to 32 Years