ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഇനിയും പണമൊഴുക്കുമെന്ന് എൽ ഐ സി
ഇന്ത്യൻ ഓഹരി വിപണിയിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളിൽ പ്രധാനിയായ എൽ ഐ സി വീണ്ടും ഓഹരി വിപണിയിൽ നിക്ഷേപിക്കാനൊരുങ്ങുന്നു. എൽഐസി ഉപഭോക്താക്കളിൽ നിന്നും ശേഖരിക്കുന്ന പ്രീമിയം തുകയിൽ 75 ശതമാനം സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നുണ്ട്. ബാക്കി തുക മാർക്കറ്റ്-ലിങ്ക്ഡ് സ്റ്റോക്കുകൾ, ഇക്വിറ്റികൾ,

ഇന്ത്യൻ ഓഹരി വിപണിയിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളിൽ പ്രധാനിയായ എൽ ഐ സി വീണ്ടും ഓഹരി വിപണിയിൽ നിക്ഷേപിക്കാനൊരുങ്ങുന്നു. എൽഐസി ഉപഭോക്താക്കളിൽ നിന്നും ശേഖരിക്കുന്ന പ്രീമിയം തുകയിൽ 75 ശതമാനം സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നുണ്ട്. ബാക്കി തുക മാർക്കറ്റ്-ലിങ്ക്ഡ് സ്റ്റോക്കുകൾ, ഇക്വിറ്റികൾ, കോർപ്പറേറ്റ് ബോണ്ടുകൾ എന്നിവയിലാണ് നിക്ഷേപിക്കുന്നത്.
നിക്ഷേപം ഉയർത്തും
നടപ്പ് സാമ്പത്തിക വർഷം ഓഹരി വിപണിയിൽ ഏകദേശം 1.30 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപം നടത്താൻ എൽ ഐ സി തയ്യാറെടുക്കുകയാണ് എന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു. 2025 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ ഇൻഷുറൻസ് ഭീമൻ ഏകദേശം 38,000 കോടി രൂപയുടെ നിക്ഷേപം നടത്തി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 23,300 കോടി രൂപയായിരുന്നു നിക്ഷേപം. വിവിധ കമ്പനികളുടെ ഓഹരികളിലെ എൽഐസിയുടെ നിക്ഷേപത്തിന്റെ വിപണി മൂല്യം ജൂൺ അവസാനത്തോടെ ഏകദേശം 15 ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. 2024 ജൂൺ 30 വരെ 282 കമ്പനികളിൽ എൽഐസി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശ നിക്ഷേപകരല്ല ഇന്ത്യൻ വിപണിയെ താങ്ങുന്നത്
വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങിയാൽ ഇന്ത്യൻ ഓഹരി വിപണി ഉയരും, വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞാൽ ഇന്ത്യൻ ഓഹരി വിപണി തകരും എന്നൊരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിദേശ നിക്ഷേപകരേക്കാൾ ഇന്ത്യൻ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും, ചെറുകിട നിക്ഷേപകരും ശക്തരാണ്. ആഗോളതലത്തിൽ ഓഹരി വിപണികളിൽ ഇടിവ് ഉണ്ടാകുമ്പോൾ പോലും, ഇന്ത്യൻ ഓഹരി വിപണി അത്ര കണ്ടു തകരാത്തതിന്റെ കാരണം അതാണ്. ഓഹരി വിപണിയിൽ രണ്ടോ മൂന്നോ ശതമാനം ഇടിവുണ്ടാകുമ്പോൾ തന്നെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും, ചെറുകിട നിക്ഷേപകരും വാങ്ങി കൂട്ടുന്നതിനാൽ ഇന്ത്യൻ ഓഹരി വിപണി എപ്പോഴും ഉണർവിലാണ്. എൽ ഐ സി പോലുള്ള വമ്പൻ നിക്ഷേപക സ്ഥാപനങ്ങളുടെ താല്പര്യങ്ങൾ പലപ്പോഴും അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിയുടെ ഗതി നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കാറുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് (6.29%),ഐടിസി(15.20%),സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (8.93%), ഇൻഫോസിസ് (10.41%),എച്ച് ഡി എഫ് സി ബാങ്ക് (5.26%) തുടങ്ങിയ കമ്പനികളുടെ ഓഹരികളിൽ എൽ ഐ സി ക്ക് നിക്ഷേപമുണ്ട്.
എൽ ഐ സി യുടെ വിപണി വിഹിതം
ഇൻഷുറൻസ് രംഗത്തെ കുത്തക കമ്പനിയായിരുന്ന എൽ ഐ സിയുടെ വിപണി വിഹിതം കുറച്ചു വർഷങ്ങളായി പടിപടിയായി കുറയുകയാണ്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ കടന്നുകയറ്റമാണ് എൽ ഐ സിക്ക് തിരിച്ചടിയായത്. കുറഞ്ഞ പ്രീമിയത്തിന് കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഇൻഷുറൻസ് കമ്പനികളോട് മത്സരിക്കാൻ എൽ ഐ സിയും പുതിയ തന്ത്രങ്ങൾ മെനയുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസ് പോളിസി രംഗത്തേക്ക് ചുവട് വയ്ക്കാനാണ് എൽ ഐ സി ശ്രമിക്കുന്നത്. സ്വകാര്യ മേഖലയിലെ ഒരു ഇൻഷുറൻസ് കമ്പനിയെ ഏറ്റെടുത്ത് ഇതിനു തുടക്കം കുറിയ്ക്കാനാണ് ശ്രമം.