'സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
നിക്ഷേപകരെ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽഫണ്ട് അവതരിപ്പിച്ചതാണ് ഫ്രീഡം എസ്ഐപി. ചിട്ടയായ രീതിയിൽ നിക്ഷേപിച്ച് സമ്പത്തു വളർത്താനും ശേഷം അതു പിൻവലിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാനും (എസ്ഐപി)

നിക്ഷേപകരെ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽഫണ്ട് അവതരിപ്പിച്ചതാണ് ഫ്രീഡം എസ്ഐപി. ചിട്ടയായ രീതിയിൽ നിക്ഷേപിച്ച് സമ്പത്തു വളർത്താനും ശേഷം അതു പിൻവലിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാനും (എസ്ഐപി) സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാനും സമന്വയിപ്പിക്കുന്ന ഉൽപന്നമാണ് ഫ്രീഡം എസ്ഐപി. മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽനിന്ന് ഒരു നിശ്ചിത സംഖ്യ കൃത്യമായ ഇടവേളകളിൽ പിൻവലിക്കുന്ന രീതിയാണ് എസ്‌ഡബ്ല്യുപി. നിക്ഷേപം പൂർണമായും പിൻവലിക്കാതെതന്നെ എസ്‍ഡബ്ല്യുപി സ്ഥിരവരുമാനം ഉറപ്പാക്കും. കൂടാതെ നിക്ഷേപം തുടരുന്നതുകൊണ്ടുതന്നെ പിൻവലിക്കൽ തുടരുമ്പോഴും മിച്ചമുള്ള നിക്ഷേപത്തിന് മൂലധന നേട്ടം ഉണ്ടാവുകയും ചെയ്യും. ദീർഘകാല നിക്ഷേപത്തിലൂടെ സാമ്പത്തികസുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്കു തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാർഗമാണ് ഫ്രീഡം എസ്ഐപി.
പ്രവർത്തനം ഇങ്ങനെ
നിക്ഷേപകന്‍റെ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാം എന്നതാണ് ഫ്രീഡം എസ്ഐപിയുടെ പ്രധാന ആകർഷണം. ആദ്യം എത്ര രൂപ വീതം എസ്ഐപിയായി നിക്ഷേപിക്കണം എന്ന് തിരഞ്ഞെടുക്കണം. ശേഷം നിക്ഷേപ കാലയളവു തീരുമാനിക്കാം. 8, 10, 12, 15, 20, 25, 30 എന്നിങ്ങനെ ഏഴു നിക്ഷേപ കാലയളവുകളുണ്ട്. നിക്ഷേപകന്‍റെ സൗകര്യമനുസരിച്ച് ഈ കാലയളവുകളിൽ ഒന്നു തിരഞ്ഞെടുക്കാം. ശേഷം ലഭ്യമായവയിൽനിന്ന് എസ്ഐപി ആരംഭിക്കേണ്ട ഫണ്ട് തീരുമാനിക്കണം. സോഴ്സ് സ്കീം എന്നാണ് ഈ ഫണ്ട് അറിയപ്പെടുന്നത്.
അടുത്തതായി തിരഞ്ഞെടുക്കേണ്ടത്, നിക്ഷേപ കാലയളവ് അവസാനിച്ചശേഷം എസ്‌ഡബ്ല്യുപി ആരംഭിക്കേണ്ട ഫണ്ടാണ്. ടാര്‍ഗറ്റ് സ്കീം എന്നാണ് ഈ ഫണ്ടിനെ വിളിക്കുക. തിരഞ്ഞെടുത്ത കാലയളവിലുടനീളം നിക്ഷേപം തുടരാം. നിക്ഷേപ കാലയളവ് അവസാനിക്കുമ്പോൾ അത്രയുംനാൾ സമാഹരിച്ച തുക ടാർഗറ്റ് സ്കീമിലെ ഫണ്ടിലേക്കു മാറും. ഈ സ്കീമിൽനിന്നാണ് എസ്‌ഡബ്ല്യുപിയായി തുക പിൻവലിക്കപ്പെടുന്നത്.
എത്ര രൂപ പിൻവലിക്കണം എന്നതും നിക്ഷേപകന്റെ സ്വാതന്ത്ര്യമാണ്. റിസ്ക് കുറഞ്ഞ ഫണ്ടുകള്‍ എസ്‌ഡബ്ല്യുപിക്കായി തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്. ഫ്രീഡം എസ്ഐപി തിരഞ്ഞെടുക്കുന്നതിലൂടെ അച്ചടക്കത്തോടെ ദീർഘകാലം നിക്ഷേപിക്കാൻ സാധിക്കും. റിട്ടയർമെന്‍റ് ഫണ്ട് സ്വരുക്കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് എറ്റവും അനുയോജ്യമായ മാർഗമാണ് ഫ്രീഡം എസ്ഐപി. ജോലിചെയ്യുന്ന കാലയളവിൽ കൃത്യമായി ഒരു തുക നിക്ഷേപിച്ച് വിശ്രമകാലയളവിൽ സ്ഥിരവരുമാനം ഉറപ്പാക്കാനാവും. ദീർഘകാലയളവിൽ കോംപൗണ്ടിങ്ങിലൂടെ വലിയ തുക സമാഹരിക്കാനാവും എന്നതാണല്ലോ മ്യൂച്വൽഫണ്ടിലെ എസ്ഐപി നിക്ഷേപങ്ങളെ ആകർഷകമാക്കുന്നത്. അതിനൊപ്പം നിക്ഷേപത്തുകയുടെ പിൻവലിക്കല്‍കൂടി മൂൻകൂട്ടി ആസൂത്രണംചെയ്യാൻ സഹായിക്കുന്നു എന്നതാണ് ഫ്രീഡം എസ്ഐപിയെ വേറിട്ടതാക്കുന്നത് •
സെപ്റ്റംബർ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.