അവസാന മണിക്കൂറില് ഐടി ഓഹരികളിൽ വമ്പൻ വാങ്ങൽ! വീണ്ടും തിരുത്തി റെക്കോർഡ്
പതിഞ്ഞ തുടക്കത്തിന് ശേഷം സമ്മർദ്ദത്തിൽ തുടർന്ന ഇന്ത്യൻ വിപണി ഷോർട്ട് കവറിങ് പിന്തുണയിൽ അവസാന മണിക്കൂറിൽ നടത്തിയ മുന്നേറ്റത്തിൽ വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചു. നഷ്ടത്തിൽ ആരംഭിച്ച നിഫ്റ്റി 26032 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 26004 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 85247 പോയിന്റ്റിൽ
പതിഞ്ഞ തുടക്കത്തിന് ശേഷം സമ്മർദ്ദത്തിൽ തുടർന്ന ഇന്ത്യൻ വിപണി ഷോർട്ട് കവറിങ് പിന്തുണയിൽ അവസാന മണിക്കൂറിൽ നടത്തിയ മുന്നേറ്റത്തിൽ വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചു. നഷ്ടത്തിൽ ആരംഭിച്ച നിഫ്റ്റി 26032 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 26004 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 85247 പോയിന്റ്റിൽ
പതിഞ്ഞ തുടക്കത്തിന് ശേഷം സമ്മർദ്ദത്തിൽ തുടർന്ന ഇന്ത്യൻ വിപണി ഷോർട്ട് കവറിങ് പിന്തുണയിൽ അവസാന മണിക്കൂറിൽ നടത്തിയ മുന്നേറ്റത്തിൽ വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചു. നഷ്ടത്തിൽ ആരംഭിച്ച നിഫ്റ്റി 26032 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 26004 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 85247 പോയിന്റ്റിൽ
പതിഞ്ഞ തുടക്കത്തിന് ശേഷം സമ്മർദ്ദത്തിൽ തുടർന്ന ഇന്ത്യൻ വിപണി ഷോർട്ട് കവറിങ് പിന്തുണയിൽ അവസാന മണിക്കൂറിൽ നടത്തിയ മുന്നേറ്റത്തിൽ വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചു. നഷ്ടത്തിൽ ആരംഭിച്ച നിഫ്റ്റി 26032 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 26004 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 85247 പോയിന്റ്റിൽ പുതിയ റെക്കോർഡ് കുറിച്ച ശേഷം 85169 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
അവസാന മണിക്കൂറിൽ ഇൻഫോസിസ് അടക്കമുള്ള ഐടി ഓഹരികളിൽ വാങ്ങൽ വന്നതാണ് ഇന്ത്യൻ വിപണിക്ക് അനുകൂലമായത്. സ്വകാര്യ ബാങ്കുകളും, ഫിനാൻഷ്യൽ, മെറ്റൽ, ഫാർമ, റിയൽറ്റി ഓഹരികളും മുന്നേറ്റം നേടിയ ഇന്ന് പൊതു മേഖല ബാങ്കിങ് സെക്ടർ വില്പന സമ്മർദ്ദം നേരിട്ടു. ഐടിയും, എഫ്എംസിജിയും, നിഫ്റ്റി സ്‌മോൾ, മിഡ് ക്യാപ് സൂചനകളും ഇന്ന് നഷ്ടം കുറിച്ചു.
നാളെ എഫ്&ഓ ക്ളോസിങ് നടക്കാനിരിക്കെ ഇന്ന് വിപണി നടത്തിയ അവസാന മണിക്കൂറിൽ മുന്നേറ്റം നാളെയും ഇന്ത്യൻ വിപണിയുടെ സ്വഭാവം നിർണയിച്ചേക്കാം. ആദ്യ മണിക്കൂറിൽ മുന്നേറ്റം നേടാനായാൽ വിപണിയിൽ ലാഭമെടുക്കലും രൂപപ്പെട്ടേക്കാം.
മുന്നേറി ടയർ
ക്രൂഡ് ഓയിൽ മുന്നേറ്റത്തിൽ ലാഭമെടുക്കലിൽപ്പെട്ട ടയർ സെക്ടർ ക്രൂഡ് ഓയിൽ വില മുന്നേറാതെ നിന്ന ഇന്ന് വീണ്ടും മുന്നേറ്റം നടത്തി. വാഹനവില്പന മുന്നേറ്റപ്രതീക്ഷയും, ഹ്യുണ്ടായിയുടെ ഐപിഓ അടക്കമുള്ള ഘടകങ്ങളും ടയറിന് അനുകൂലമാണ്.
കുതിച്ച് ചൈന
ഇന്നലെ അമേരിക്കൻ വിപണികളും, ഇന്ന് ചൈനീസ് വിപണികളും മുന്നേറ്റം നേടിയെങ്കിലും മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികൾ മിക്സഡ് വ്യാപാരമാണ് തുടരുന്നത്. ഇസിബിക്കും ഫെഡ് റിസർവിനും പിന്നാലെ ചൈനയും പലിശ നിരക്ക് കുറക്കുന്നതും, റിയൽ എസ്റ്റേറ്റ് മേഖലക്ക് പിന്തുണ പ്രഖ്യാപിച്ചതും ഇന്ന് ചൈനീസ് വിപണിക്കും മുന്നേറ്റം നൽകി.
ഇന്ന് വരുന്ന ഭവന വില്പനക്കണക്കുകൾക്കും, അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകൾക്കുമൊപ്പം, യുദ്ധ വാർത്തകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. നാളെ വരാനിരിക്കുന്ന അമേരിക്കൻ ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരുന്ന പിസിഇ ഡേറ്റയും അമേരിക്കൻ വിപണിയുടെ തുടർ ഗതിയും നിർണയിക്കും.
പിസിഇ ഡേറ്റ
അമേരിക്കൻ ഫെഡ് റിസർവ് പലിശ നിരക്ക് തീരുമാനിക്കാനായി കണക്കിലെടുക്കുന്ന പിസിഇ ഡേറ്റ ഓഗസ്റ്റിൽ വീണ്ടും ക്രമപ്പെട്ടിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് വിപണി. അല്ലാത്ത പക്ഷം ഫെഡ് നിരക്ക് കുറക്കലിന്റെ തോതും കുറഞ്ഞേക്കാമെന്നത് വിപണിക്ക് ക്ഷീണമായേക്കാം.
ക്രൂഡ് ഓയിൽ
ചൈനീസ് സ്റ്റിമുലസ് പിന്തുണയുടെ ആവേശം കുറഞ്ഞു തുടങ്ങിയതിനെ തുടർന്ന് ക്രൂഡ് ഓയിൽ വീണ്ടും ക്രമപ്പെടുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 74 ഡോളറിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ കണക്കുകളും, ഡോളർ വിലയിലെ വ്യതിയാനങ്ങളും ക്രൂഡ് ഓയിൽ വിലയേയും സ്വാധീനിക്കും.
സ്വർണം
ഇന്ന് ഏഷ്യൻ വിപണി സമയത്ത് വീണ്ടും റെക്കോർഡ് തിരുത്തി 2694 ഡോളർ കുറിച്ച രാജ്യാന്തര സ്വർണവില 2680 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഫെഡ് റിസർവിന്റെ തുടർ നിരക്ക് കുറക്കൽ പ്രതീക്ഷ ഡോളറിന് സമ്മർദ്ദം നൽകവെ സ്വര്‍ ത്തിലേക്ക് കൂടുതൽ നിക്ഷേപം വരുന്നത് സ്വർണത്തിന് വീണ്ടും മുന്നേറ്റകാരണമായേക്കാം. ഫെഡ് പിന്തുണക്ക് പിന്നാലെ യുദ്ധം കനക്കുന്നതും സ്വർണത്തിന് അനുകൂലമാണ്.
ബേസ് മെറ്റലുകൾ
ചൈനീസ് സ്റ്റിമുലസ് പിന്തുണയിൽ ഇന്നലെ മികച്ച മുന്നേറ്റം നേടിയ കോപ്പർ, അലുമിനിയം മുതലായ ബേസ് മെറ്റലുകളും ഇന്ന് ലാഭമെടുക്കലിൽ പെട്ടു. ഇസിബിയുടെയും, ഫെഡ് റിസേർവിന്റെയും നയപിന്തുണയ്ക്ക് പിന്നാലെ ചൈനയുടെ സാമ്പത്തിക ഉത്തേജന പരിപാടികളും രാജ്യാന്തര ലോഹവിലകൾക്ക് തുടർന്നും പിന്തുണ നൽകിയേക്കാം.
കോപ്പർ
ഇന്ത്യയുടെ കോപ്പർ ആവശ്യകത 22% വളർന്നപ്പോൾ ഉല്പാദനത്തിൽ 4% മാത്രമാണ് വളർച്ചയുണ്ടായത്. ഇത് ഇന്ത്യയിലും കോപ്പർ അടക്കമുള്ള ആവശ്യകതയിൽ വര്ധനവുണ്ടാക്കുമെന്നത് ഇന്ത്യൻ മെറ്റൽ ഓഹരികൾക്കും അനുകൂലമാണ്. അലുമിയത്തിന്റെ ആവശ്യകതയിൽ 13% വർധനവും, ഉല്പാദന വർധന 6%വുമാണ് ഉണ്ടായത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക