ഭൂമി, സ്വർണം, സ്ഥിരനിക്ഷേപം, ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപരീതികളെ കൈവിടാതിരുന്ന മലയാളി, കഴിഞ്ഞ ദശാബ്ദത്തിലാണ് ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിൽ താൽപര്യം കാട്ടിത്തുടങ്ങിയത്. മ്യൂച്വൽഫണ്ടിലെ മൊത്തം മലയാളി നിക്ഷേപം ഓഗസ്റ്റിൽ 81,000 കോടി രൂപ കടന്നിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണം ചരിത്രത്തിൽ ആദ്യമായി 25 ലക്ഷം കടന്നു. നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ചിന്റെ ഏറ്റവും പുതിയ കണക്കുപ്രാരം കേരളത്തിൽ നിന്നുള്ള രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം 25.06 ലക്ഷമാണ്. നടപ്പുവർഷം (2024-25) ഓഗസ്റ്റ് 31 വരെയുള്ള കണക്കാണിത്.

2009-10ൽ 3.45 ലക്ഷം മലയാളി നിക്ഷേപകരാണുണ്ടായിരുന്നത്. 2014-15ൽ ഇത് 5.83 ലക്ഷമായി. കോവിഡിന് ശേഷം നിക്ഷേപരുടെ എണ്ണത്തിലുണ്ടായത് വൻ കുതിച്ചുചാട്ടം. 2019-20ൽ 9.42 ലക്ഷം പേരായിരുന്നു മലയാളി നിക്ഷേപകരെങ്കിൽ തുടർന്നുള്ള നാലര വർഷത്തിനിടെ എണ്ണം ഉയർന്നത് 25 ലക്ഷത്തിന് മുകളിലേക്ക്. കഴിഞ്ഞമാസം മാത്രം കേരളത്തിൽ നിന്ന് പുതുതായി 49,900 പേർ രജിസ്റ്റർ ചെയ്തു.

ADVERTISEMENT

നിക്ഷേപ ലോകത്തെ മാറുന്ന മലയാളി
 
ഭൂമി, സ്വർണം, സ്ഥിരനിക്ഷേപം (എഫ്ഡി), ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപരീതികളെ കൈവിടാതിരുന്ന മലയാളി, കഴിഞ്ഞ ദശാബ്ദത്തിലാണ് ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിൽ വലിയ താൽപര്യം കാട്ടിത്തുടങ്ങിയത്. മ്യൂച്വൽഫണ്ടിലെ മൊത്തം മലയാളി നിക്ഷേപം (എയുഎം) ഓഗസ്റ്റിൽ 81,000 കോടി രൂപയെന്ന നാഴികക്കല്ല് കടന്നിരുന്നു (Read More). 2020ൽ 31,628 കോടി രൂപയും 2015ൽ 11,642 കോടി രൂപയും ആയിരുന്നു മലയാളികളുടെ മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപം.

ADVERTISEMENT

കേരളത്തിന്റെ വിഹിതം താഴേക്ക്
 
മലയാളി നിക്ഷേപകരുടെ എണ്ണം കുതിച്ചുയരുകയാണെങ്കിലും കേരളത്തിന്റെ വിഹിതം കുറയുകയാണ്. 2009-10ൽ രാജ്യത്തെ മൊത്തം ഓഹരി നിക്ഷേപകരിൽ കേരളീയർ 3% ആയിരുന്നു. 2014-15ൽ ഇത് 3.2 ശതമാനവുമായി. എന്നാൽ, 2019-20ൽ വിഹിതം മൂന്നു ശതമാനത്തിലേക്കും നടപ്പുവർഷം 2.5 ശതമാനത്തിലേക്കും കുറഞ്ഞു.

ADVERTISEMENT

ഒന്നാംസ്ഥാനത്ത് മഹാരാഷ്ട്ര; ഉഷാറോടെ ഉത്തർപ്രദേശ്
 
140 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം 10 കോടി മാത്രം. ഇതിൽ 1.7 കോടിപ്പേരും മഹാരാഷ്ട്രയിൽ നിന്ന്. 16.8 ശതമാനമാണ് മഹാരാഷ്ട്രയുടെ വിഹിതം. 1.13 കോടി നിക്ഷേപകരും 11.2% വിഹിതവുമായി ഉത്തർപ്രദേശാണ് രണ്ടാമത്. 88.47 ലക്ഷം പേരും 8.7% വിഹിതവുമായി ഗുജറാത്ത് മൂന്നാംസ്ഥാനത്തുണ്ട്. ബംഗാൾ (58.98 ലക്ഷം പേർ), രാജസ്ഥാൻ (57.79 ലക്ഷം) എന്നിവയാണ് ടോപ് 5ലെ മറ്റ് സംസ്ഥാനങ്ങൾ.

Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.

കർണാടക (56.39 ലക്ഷം), തമിഴ്നാട് (53.34 ലക്ഷം), മധ്യപ്രദേശ് (49.22 ലക്ഷം), ആന്ധ്രാപ്രദേശ് (45.89 ലക്ഷം), ഡൽഹി (45.49 ലക്ഷം) എന്നിവയാണ് ടോപ് 10ലെ മറ്റ് സംസ്ഥാനങ്ങൾ. 14-ാം സ്ഥാനത്താണ് കേരളം. 2,000 പേർ വീതമുള്ള ലക്ഷദ്വീപും ല‌ഡാക്കുമാണ് ഏറ്റവും പിന്നിൽ. രാജ്യത്തെ മൊത്തം ഓഹരി നിക്ഷേപകരിൽ നാലിലൊന്നും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണെന്നും എൻഎസ്ഇയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

English Summary:

2.5 Million Strong: Kerala's Stock Market Participation Soars. The number of Malayali investors in the stock market has crossed 2.5 million for the first time in history. According to the latest data from the National Stock Exchange (NSE), the number of registered investors from Kerala is 2.506 million as of August 31, 2024.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT