ഹീറോ മോട്ടോർസ് ഐ പി ഓയിൽ നിന്ന് പിന്മാറി, എന്താണ് കാരണം?
ഓഹരിവിപണിയിലേയ്ക്ക് കടന്നു വരാൻ കമ്പനികൾ തിരക്ക് കൂട്ടുന്നതിനിടയിൽ ഹീറോ മോട്ടോഴ്‌സ് നിർദിഷ്ട ഐപിഒയ്ക്കുള്ള ഡിആർഎച്ച്പി(ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) പിൻവലിച്ചതായി വിപണി റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. ഓഗസ്റ്റിലാണ് ഹീറോ മോട്ടോകോർപ്പിൻ്റെ

ഓഹരിവിപണിയിലേയ്ക്ക് കടന്നു വരാൻ കമ്പനികൾ തിരക്ക് കൂട്ടുന്നതിനിടയിൽ
ഹീറോ മോട്ടോഴ്‌സ് നിർദിഷ്ട ഐപിഒയ്ക്കുള്ള ഡിആർഎച്ച്പി(ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) പിൻവലിച്ചതായി വിപണി റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു.
ഓഗസ്റ്റിലാണ് ഹീറോ മോട്ടോകോർപ്പിൻ്റെ ഓട്ടോ-കോംപോണൻ്റ്സ് സ്ഥാപനം ഐപിഒ വഴി 900 കോടി രൂപ സമാഹരിക്കാനുള്ള പ്രാഥമിക രേഖകൾ സമർപ്പിച്ചത്.
ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് (DRHP) അനുസരിച്ച്, പ്രമോട്ടർമാർ 500 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവിൻ്റെയും 400 കോടി രൂപയുടെ ഓഹരികളുടെ ഓഫർ ഫോർ സെയിൽ (OFS) സംയോജനവുമായാണ് ഐപിഒ നിർദ്ദേശിച്ചത്.
ഒ പി മുഞ്ജൽ ഹോൾഡിങ്സിൻ്റെ 250 കോടി രൂപയുടെ ഓഹരികളും ഭാഗ്യോദയ് ഇൻവെസ്റ്റ്‌മെൻ്റ്‌സ്, ഹീറോ സൈക്കിൾസ് എന്നിവയുടെ 75 കോടി രൂപ വീതവും ഒഎഫ്എസിൽ ഉൾപ്പെടുന്നു.
കാരണം വെളിപ്പെടുത്തിയില്ല
എന്തുകൊണ്ടാണ് ഐ പി ഓയിൽ നിന്ന് പിന്മാറുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. കാരണം വെളിപ്പെടുത്താതെ കമ്പനി "DRHP 2024 ഒക്ടോബർ 5-ന് പിൻവലിച്ചു" എന്ന് മാത്രമാണ് അറിയിപ്പ്.
ഡ്രാഫ്റ്റ് പേപ്പറുകൾ അനുസരിച്ച്, പുതിയ ഇഷ്യൂവിൽ നിന്നുള്ള വരുമാനം കടം വീട്ടുന്നതിനും ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലുള്ള കമ്പനിയുടെ വിപുലീകരണത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യൂറോപ്പ്, ഇന്ത്യ, ആസിയാൻ മേഖല എന്നിവിടങ്ങളിലെ കമ്പനികൾക്ക് ഉയർന്ന എഞ്ചിനീയറിങ് പവർട്രെയിൻ സൊല്യൂഷനുകൾ രൂപകൽപ്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് ടെക്‌നോളജി കമ്പനികളിലൊന്നാണ് ഹീറോ മോട്ടോഴ്‌സ്.
ഇരുചക്രവാഹനങ്ങൾ, ഇ-ബൈക്കുകൾ, ഓഫ്-റോഡ് വാഹനങ്ങൾ, ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾ, ഹെവി ഡ്യൂട്ടി വാഹനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വാഹന വിഭാഗങ്ങൾക്കായുള്ള ഇലക്ട്രിക്, നോൺ-ഇലക്ട്രിക് പവർട്രെയിനുകൾ കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ ഉൾപ്പെടുന്നു. ഹീറോ മോട്ടോഴ്‌സ് രണ്ട് സെഗ്‌മെൻ്റുകളിലാണ് പ്രവർത്തിക്കുന്നത്: പവർട്രെയിൻ സൊല്യൂഷനുകളും അലോയ്‌കളും മെറ്റാലിക്‌സും. ഇന്ത്യ, യുണൈറ്റഡ് കിങ്ഡം, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ആറ് നിർമ്മാണ കേന്ദ്രങ്ങളുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ ഹീറോ മോട്ടോഴ്‌സിൻ്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1,064.4 കോടി രൂപയാണ്.