ഒടുവിൽ ഐസിഐസിഐ ബാങ്ക് തുണച്ചു, തിരിച്ചു കയറി ഇന്ത്യൻ വിപണി, യു എസ് മാഗ്നിഫിസന്റ് 7 ഫലം എന്താവും?
വെള്ളിയാഴ്ചത്തെ അതി വില്പന സമ്മർദ്ദത്തോടെ 24180 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 24134 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 158 പോയിന്റ് നേട്ടത്തിൽ 24339 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് പുറത്ത് വിട്ട മികച്ച റിസൾട്ടിന്റെ
വെള്ളിയാഴ്ചത്തെ അതി വില്പന സമ്മർദ്ദത്തോടെ 24180 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 24134 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 158 പോയിന്റ് നേട്ടത്തിൽ 24339 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് പുറത്ത് വിട്ട മികച്ച റിസൾട്ടിന്റെ
വെള്ളിയാഴ്ചത്തെ അതി വില്പന സമ്മർദ്ദത്തോടെ 24180 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 24134 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 158 പോയിന്റ് നേട്ടത്തിൽ 24339 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് പുറത്ത് വിട്ട മികച്ച റിസൾട്ടിന്റെ
വെള്ളിയാഴ്ചത്തെ അതിവില്പന സമ്മർദ്ദത്തോടെ 24180 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 24134 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 158 പോയിന്റ് നേട്ടത്തിൽ 24,339 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 80,000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തു.
ഐസിഐസിഐ ബാങ്ക് പുറത്ത് വിട്ട മികച്ച റിസൾട്ടിന്റെ പിന്തുണയിൽ ഇന്ത്യൻ വിപണി ഇന്ന് സമ്പൂർണ മുന്നേറ്റം നേടി. ബാങ്കിങ് സെക്ടർ മുന്നേറ്റം നേടിയതിനൊപ്പം ഫിനാൻഷ്യൽ സെക്ടറും ഐടിയും നഷ്ടമൊഴിവാക്കിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. മെറ്റൽ സെക്ടർ രണ്ടര ശതമാനം മുന്നേറിയപ്പോൾ റിയൽറ്റി 1.38%വും ഇന്ന് മുന്നേറി.
മോശം റിസൾട്ടുകൾ വിപണിയുടെ ആത്മവിശ്വാസം നശിപ്പിച്ച കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി 3% നഷ്ടം മാത്രമാണ് കുറിച്ചതെങ്കിലും റീറ്റെയ്ൽ നിക്ഷേപകരുടെ നഷ്ടം അതിഭീമമായിരുന്നു. എന്നാൽ ശനിയാഴ്ച വന്ന ഐസിഐസിഐ ബാങ്ക് റിസൾട്ട് വിപണിക്ക് പ്രതീക്ഷ നൽകിയിരുന്നു.
അറ്റാദായത്തിൽ മുൻവർഷത്തിൽ നിന്നും 14.5% വർധന കുറിച്ച ഐസിഐസിഐ ബാങ്കിന് സിഎൽഎസ്എ 1600 രൂപയും, നോമുറ 1575 രൂപയും ലക്‌ഷ്യം കുറിച്ചതും ഓഹരിക്ക് അനുകൂലമാണ്. ഓഹരി ഇന്ന് 2.98% നേട്ടത്തിൽ 1292 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്കൻ ഫണ്ടുകളുടെ വില്പനയുടെ തോത് കുറയുന്നതിനൊപ്പം ഒക്ടോബർ 31 ലെ എഫ്&ഓ ക്ലോസിങിന് മുൻപായി ഷോർട് കവറിങ് സാധ്യതകൾ ഉള്ളതും വിപണിക്ക് പ്രതീക്ഷയാണ്. വരും ദിവസങ്ങളിലെ മികച്ച റിസൾട്ടുകളായിരിക്കും ദീപാവലിക്ക് മുൻപ് വിപണിയുടെ ഗതി നിർണയിക്കുക.
വാരീ എനർജി
വാരീ എനർജിയുടെ മികച്ച ലിസ്റ്റിങ്ങും ഇന്ന് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നൽകി. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച വാരീ എനർജി 55% നേട്ടത്തിൽ 2338 രൂപയിൽ ക്ളോസ് ചെയ്തത് ഇനി വരുന്ന ഐപിഓകൾക്കും അനുകൂലമാണ്.
ഫെഡ് യോഗം
അടുത്ത ആഴ്ചയിൽ ഫെഡ് യോഗം നടക്കാനിരിക്കെ ഈയാഴ്ച ഫെഡ് അംഗങ്ങളുടെ പ്രസ്താവനകൾ ഉണ്ടാകില്ല എന്നത് അമേരിക്കൻ വിപണിക്ക് അനുകൂലമാണ്. നവംബർ 6-7 തീയതികളിലാണ് അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത നയാവലോകന യോഗം നടക്കുക. കഴിഞ്ഞ യോഗത്തിൽ 5%ലേക്ക് കുറച്ച ഫെഡ് റേറ്റ് 2024ൽ ഒരു തവണ കൂടി കുറച്ചേക്കുമെന്നാണ് വിപണിയുടെ നിഗമനം.
വ്യാഴാഴ്ച വരാനിരിക്കുന്ന അമേരിക്കയുടെ മൂന്നാംപാദ ജിഡിപി കണക്കുകളും വെള്ളിയാഴ്ച വരാനിരിക്കുന്ന അമേരിക്കൻ നോൺ ഫാം പേറോൾ കണക്കുകളും ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കും.
മാഗ്നിഫിസന്റ്-7
മാഗ്നിഫിസന്റ്-7 എന്നറിയപ്പെടുന്ന അമേരിക്കൻ ടെക് ഭീമന്മാരിൽ അഞ്ചും ഈയാഴ്ച റിസൾട്ട് പ്രഖ്യാപിക്കാനിരിക്കുന്നത് അമേരിക്കൻ വിപണിക്ക് വളരെ പ്രധാനമാണ്. ടെസ്‌ലയുടെ മികച്ച റിസൾട്ട് തന്നെയാണ് അമേരിക്കൻ വിപണിയുടെ മുന്നേറ്റ പ്രതീക്ഷയുടെ ആധാരം.
ഗൂഗിൾ നാളെയും മെറ്റായും മൈക്രോസോഫ്റ്റും ബുധനാഴ്ചയും, ആപ്പിളും ആമസോണും വ്യാഴാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
ഇസ്രായേൽ ഇറാനെതിരെ ഭയന്നിരുന്ന ആക്രമണം നടത്തിയില്ലെന്നത് യുദ്ധസാഹചര്യങ്ങളിൽ അയവ് വരുത്തിയത് ഇന്ന് ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 6%ൽ കൂടുതൽ വീണ് 71 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
യുദ്ധത്തിൽ അയവ് വന്നത് സ്വർണത്തിന്റെയും പ്രീമിയത്തിൽ ഇളവ് വരുത്തി. രാജ്യാന്തര വിപണിയിൽ സ്വർണ അവധി 2740 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
മാരുതി, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, കനറാ ബാങ്ക്, ഹഡ്‌കോ, സിപ്ല, വോൾട്ടാസ്, പ്രസ്റ്റീജ്, ദീപക് ഫെർട്ടിലൈസർ, എസ്ബിഐ കാർഡ്, അപാർ, അസാഹി, കേ ടൈഗർ ലോജിസ്റ്റിക്സ്, വി- ഗാർഡ്, എംടാർ ടെക്ക് മുർതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ഷാപൂർജി പല്ലോൻജിയുടെ ഇൻഫ്രാ കമ്പനിയായ അഫ്‌കോൺസ് ഇൻഫ്രായുടെ ഐപിഓ നാളെയാണ് അവസാനിക്കുന്നത്. ഐപിഓ വിലനിരക്ക് 440-463 രൂപ.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക