സംസ്ഥാന തൊഴിൽ വകുപ്പ് ഓൺലൈൻ ടാക്സി സേവനം ആരംഭിക്കുന്നു. 'കേരള സവാരി' എന്ന് പേരിട്ടിരിക്കുന്ന ഇത് ആഗസ്റ്റ് 17 ന് ചിങ്ങമാസം ഒന്നാം തിയതി കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ഉത്‌ഘാടനം ചെയ്യും. സംസ്ഥാനത്ത് നിലവിലുള്ള ഓട്ടോ ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച്, പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന തൊഴിൽ വകുപ്പ് ഓൺലൈൻ ടാക്സി സേവനം ആരംഭിക്കുന്നു. 'കേരള സവാരി' എന്ന് പേരിട്ടിരിക്കുന്ന ഇത് ആഗസ്റ്റ് 17 ചിങ്ങമാസം ഒന്നാം തിയതി  കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ഉല്‍ഘാടനം ചെയ്യും. 

സംസ്ഥാനത്ത് നിലവിലുള്ള ഓട്ടോ ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച്, പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത് ആരംഭിക്കുന്നത്. 

ADVERTISEMENT

രാജ്യത്ത് ഇതാദ്യമായാണ് ഒരു സർക്കാർ ഓൺലൈൻ ടാക്‌സി സേവനം ആരംഭിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി ബഹുരാഷ്ട്ര കമ്പനികൾ ആധിപത്യം പുലർത്തുന്ന മേഖലയിലേക്കാണ് സർക്കാർ ഈ സേവനവുമായി വരുന്നത്. നിശ്ചിത നിരക്കിന് പുറമെ 8 ശതമാനം സർവീസ് ചാർജ് മാത്രമാണ് കേരള സവാരിക്ക് ഈടാക്കുക.

കുട്ടികൾക്കും സ്ത്രീകൾക്കും ഉപയോഗിക്കാൻ കഴിയുന്ന വളരെ സുരക്ഷിതമായ സംവിധാനമാണ് കേരള സവാരി ആപ്പ്. വാഹനാപകടമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടായാൽ അമർത്താവുന്ന പാനിക് ബട്ടൺ സംവിധാനവും ആപ്പിലുണ്ട്.

ADVERTISEMENT

ആസൂത്രണ ബോർഡ്, ലീഗൽ മെട്രോളജി, ഗതാഗതം, ഐടി, പോലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

English Summary : Kerala Government is Starting Kerala Savaari Online Taxi App