ഒരു ദിവസം മൂന്ന് പ്രാവശ്യം വരെ പറക്കാം!ഇതുവരെ കേൾക്കാത്ത 'അൺ ലിമിറ്റഡ് ഫ്ലൈറ്റ് ഓഫർ
യൂറോപ്പിൽ നിന്നുള്ള ബജറ്റ് എയർലൈനായ 'വിസ് എയർ' ആകാശ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരു കിടിലൻ ഡീലുമായി വന്നിരിക്കുകയാണ്.ഒരു പ്രാവിശ്യം 'ഫ്ലൈ പാസ്' എടുത്താൽ എത്ര വേണമെങ്കിലും പറക്കാം എന്നുള്ളതാണ് ഡീൽ.ഒരു വർഷത്തേക്ക് ഈ പാസിന് 499 യൂറോ ആണ് നൽകേണ്ടത്.ഒരു പ്രവിശ്യത്തെ എയർ പാസിന് പുറമെ ഓരോ പറക്കലിനും മുൻപ്

യൂറോപ്പിൽ നിന്നുള്ള ബജറ്റ് എയർലൈനായ 'വിസ് എയർ' ആകാശ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരു കിടിലൻ ഓഫർ പ്രഖ്യാപിച്ചു. ഒരു പ്രാവശ്യം 'ഫ്ലൈ പാസ്' എടുത്താൽ എത്ര പ്രാവശ്യം വേണമെങ്കിലും പറക്കാം എന്നുള്ളതാണ് ഡീൽ.ഒരു വർഷത്തേക്ക് ഈ പാസിന് 499 യൂറോ ആണ് നൽകേണ്ടത്. ഒരു പ്രാവശ്യത്തെ എയർ പാസിന് പുറമെ ഓരോ പറക്കലിനും മുൻപ് 10 യൂറോ അധികമായി നൽകണം.എന്നാൽ 10 യൂറോ വിമാന യാത്രക്ക് അത്ര വലിയ തുകയായി ആരും കാണാത്തതിനാൽ വിമാന യാത്ര ഇഷ്ടപ്പെടുന്നവർക്കും, എപ്പോഴും യാത്ര ചെയ്യുന്നവർക്കും നല്ലൊരു ഓഫറാണിത്. എന്നാൽ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് മാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ പറക്കുന്നവർക്ക് സീറ്റുകൾ തിരഞ്ഞെടുക്കാൻ സാധിക്കില്ല. അതുപോലെ എത്ര ബാഗുകൾ കൊണ്ടുപോകാം എന്നതനുസരിച്ച് കൂടുതൽ തുക നൽകേണ്ടി വന്നേക്കാം. ഇത് സീസണനുസരിച്ച് വ്യത്യാസപ്പെടാം. ഇന്ന് രാത്രി 12 മണി വരെയാണ് ഈ ഓഫർ നൽകുന്നത്. നാളെ മുതൽ ഇത് 599 യൂറോ ആകും എന്ന് വിസ് എയർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് ബുക്ക് ചെയ്ത പലർക്കും റൂട്ടുകൾ നോക്കുമ്പോൾ ടിക്കറ്റ് കഴിഞ്ഞുപോയി എന്ന സന്ദേശം വരുന്നുണ്ടെന്ന് പരാതിയുണ്ട്.
ഇനി നിങ്ങൾക്ക് അൺലിമിറ്റഡ് ഫ്ലൈറ്റുകൾ ആവശ്യമില്ലെങ്കിൽ,വിസ് എയറിന് ഒരു മൾട്ടിപാസ് പദ്ധതിയും ഉണ്ട്. അത് പ്രതിമാസം നിശ്ചിത തുക ഈടാക്കും. പുറപ്പെടുന്നതിന് അഞ്ച് ദിവസം മുമ്പ് ബുക്ക് ചെയ്യേണ്ട ഈ വിമാനങ്ങൾ ഓസ്ട്രിയ, ബൾഗേറിയ, സൈപ്രസ് , ഹംഗറി, റൊമാനിയ, യുകെ, യുഎഇ, അൽബേനിയ, പോളണ്ട്, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടും.
വിസ് എയറിന്റ്റെ അൺ ലിമിറ്റഡ് ഓഫർ വഴി യാത്രക്കാർക്ക് പോക്കറ്റ് ചോർച്ച തടയാമെങ്കിലും, ഇത്തരം ഓഫറുകൾ കാലാവസ്ഥ വ്യതിയാനം കൂട്ടും എന്ന കാര്യം ചൂണ്ടിക്കാട്ടി ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ എതിർപ്പുകൾ തലപൊക്കി തുടങ്ങിയിട്ടുണ്ട്.