എലീറ്റ് പാനലിൽ സുന്ദരം രവി

ദുബായ് ∙ അടുത്ത സീസണിലേക്കായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച അംപയർമാരുടെ എലീറ്റ് പാനലിൽ ഇന്ത്യയിൽനിന്നു സുന്ദരം രവി മാത്രം. കഴിഞ്ഞ വർഷത്തെ പട്ടിക അതേപടി നിലനിർത്തുകയായിരുന്നു. അലീം ദാർ, കുമാർ ധർമസേന, മറൈയ്സ് എറാസ്മസ്, ക്രിസ് ഗഫാനി, ഇയാൻ ഗൗഡ്, റിച്ചാർഡ് ഇല്ലിങ്‌വർത്ത്, റിച്ചാർഡ് കെറ്റിൽബോറോ, നൈജൽ ലോങ്, ബ്രൂസ് ഓക്സൻഫോർഡ്, പോൾ റീഫൽ, റോഡ് ടക്കർ എന്നിവരാണു പട്ടികയിലുള്ള മറ്റുള്ളവർ.