രഞ്ജി ട്രോഫി ഫൈനൽ: ഡൽഹി ആറിന് 271, ധ്രുവിന് സെഞ്ചുറി

ഇൻഡോര്‍∙ രഞ്ജി ട്രോഫി ഫൈനൽ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഡൽഹിക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എന്ന നിലയിലാണ് ഏഴു തവണ കിരീടം നേടിയ ഡൽഹി. സെ‍ഞ്ചുറി നേടിയ ധ്രുവ് ഷോരെയുടെ ഒറ്റയാൾ പോരാട്ടമാണ് ഡൽഹിയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. 255 പന്തിൽ 17 ഫോറുകളുടെ അകമ്പടിയോടെ 123 റൺസുമായി ധ്രുവ് ക്രീസിലുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ 15 റൺസ് മാത്രമെടുത്ത് പുറത്തായി.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ‌ 89 റൺസെന്ന നിലയിലായിരുന്നു അവർ.

കർ‌ണാടകയെ അഞ്ചു റൺസിന് തോൽപ്പിച്ചാണ് വിദർഭ ഫൈനലിൽ കടന്നത്. അതേസമയം ബംഗാളിനെതിരെ നേടിയ ആധികാരിക ജയമാണ് ഡൽഹിയുടെ ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. ഇന്നിങ്സിനും 26 റണ്‍സിനുമായിരുന്നു ഡൽഹിയുടെ ജയം. ഏഴു തവണ ഡൽഹി രഞ്ജി ട്രോഫി കിരീടം നേടിയിട്ടുണ്ട്. വിദര്‍ഭയുടെ കന്നി ഫൈനലാണിത്.