കേപ്ടൗൺ ∙ ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കൻ ടീമിന് ആശ്വാസം.
പേസ് ബോളർ കാഗിസോ റബാദയ്ക്ക് അടുത്ത രണ്ടു ടെസ്റ്റിലും കളിക്കാം. റബാദയുടെ അച്ചടക്ക ലംഘനങ്ങൾ ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് താരത്തിന് വിലക്കു വന്നില്ല. രണ്ടാം ടെസ്റ്റിനിടെ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമായി തോളുരസിയെന്നതാണ് റബാദയുടെ മേൽ ചുമത്തിയിരുന്ന കുറ്റം.
എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ച മാച്ച് കമ്മിഷണർ മൈക്കൽ ഹെറോൺ റബാദയുടെ കുറ്റങ്ങൾ ഗുരുതരമല്ലെന്നു കണ്ടെത്തി. ഇതെത്തുടർന്ന് മാച്ച് ഫീയുടെ 50 ശതമാനം പിഴ എന്നത് 25 ശതമാനമായും ഡീമെറിറ്റ് പോയിന്റുകൾ മൂന്നിൽ നിന്ന് ഒന്നായും കുറച്ചു.