Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോരാത്ത കയ്യുമായി സച്ചിനും ദ്രാവിഡിനുമൊപ്പം ധവാനും റെക്കോർഡ് ബുക്കിൽ

shikhar-dhawan-catch-record ബംഗ്ലദേശിനെതിരെ നാലു ക്യാച്ചെടുത്ത ശിഖർ ധവാന്റെ ആഹ്ലാദം.

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ, ഫീൽഡിങ്ങിൽ ഇന്ത്യൻ റെക്കോർഡിനൊപ്പം. സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മൽസരത്തിൽ ബംഗ്ലദേശിനെതിരെ നാലു ക്യാച്ചുകൾ സ്വന്തമാക്കിയ ധവാൻ, ഒരു ഏകദിന ഇന്നിങ്സിൽ നാലു ക്യാച്ചുകളെന്ന ഇന്ത്യൻ റെക്കോർഡിന് ഒപ്പമെത്തി.

നാസ്മുൽ ഹുസൈൻ, ഷാക്കിബ് അൽ ഹസ്സൻ, മെഹ്ദി ഹസ്സൻ, മുസ്താഫിസുർ റഹ്മാൻ എന്നിവരെ പുറത്താക്കാനാണ് ധവാൻ ക്യാച്ചെടുത്തത്. ഇതിൽ മൂന്നു ക്യാച്ചുകളും ജസ്പ്രീത് ബുമ്രയുടെ പന്തുകളിലായിരുന്നു. മൽസരത്തിലാകെ ബുമ്ര നേടിയതും ഈ മൂന്നു വിക്കറ്റുകൾ മാത്രം. ഷാക്കിബ് അൽ ഹസ്സനെ പുറത്താക്കാൻ സ്ക്വയർ ലെഗ്ഗിൽ ക്യാച്ചെടുത്തത് മാത്രം രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു.

ഒരു ഇന്നിങ്സിൽ നാലു ക്യാച്ചെടുക്കുന്ന ഏഴാമത്തെ താരമാണ് ധവാൻ. സുനിൽ ഗാവസ്കർ (പാക്കിസ്ഥാനെതിരെ ഷാർജയിൽ, 1985), മുഹമ്മദ് അസ്ഹറുദ്ദീൻ (പാക്കിസ്ഥാനെതിരെ ടൊറന്റോയിൽ, 1997), സച്ചിൻ തെൻഡുൽക്കർ (പാക്കിസ്ഥാനെതിരെ ധാക്കയിൽ, 1998), രാഹുൽ ദ്രാവിഡ് (വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോറന്റോയിൽ, 1999), മുഹമ്മദ് കൈഫ് (ശ്രീലങ്കയ്ക്കെതിരെ ജൊഹാനാസ്ബർഗിൽ, 2003), വി.വി.എസ് . ലക്ഷ്മൺ (സിംബാബ്‌വെയ്ക്കെതിരെ പെർത്തിൽ, 2004) എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

related stories