ദുബായ്∙ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിങ്ങിലും പേസ് ബോളർ ജസ്പ്രിത് ബുമ്ര ബോളിങ്ങിലും ഒന്നാം സ്ഥാനത്ത്. കോഹ്ലി 884 പോയിന്റോടെ ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ 842 പോയിന്റോടെ രണ്ടാം സ്ഥാനം നിലനിർത്തി. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാൻ ശിഖർ ധവാൻ ആണ്. 802 പോയിന്റോടെ അഞ്ചാം സ്ഥാനത്ത്.
ഒന്നാം സ്ഥാനത്തുള്ള ബുമ്രയ്ക്ക് 797 പോയിന്റുണ്ട്. ഇടങ്കയ്യൻ സ്പിന്നർ കുൽദീപ് യാദവ് 700 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 788 പോയിന്റുള്ള അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ ആണ് ബോളർമാരിൽ രണ്ടാമത്. ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ 11–ാം സ്ഥാനത്താണ്.
ടീം റാങ്കിങ്ങിൽ ഇന്ത്യ രണ്ടം സ്ഥാനത്താണ്; 122 പോയിന്റ്. 127 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാമത്. ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ട് പരമ്പര നേടിയാൽ മാത്രമേ ഒന്നാം സ്ഥാനത്തു തുടരാൻ വഴിയൊരുങ്ങൂ. ഇല്ലെങ്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ജയം നേടിയാൽ ഇന്ത്യ ഒന്നാം റാങ്ക് സ്വന്തമാക്കും.