Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ടെസ്റ്റിനും മായങ്ക് ഇല്ല; ആദ്യ ടെസ്റ്റിലെ ടീമിനെ നിലനിർത്തി ഇന്ത്യ

lokesh-rahul-practice-1 ലോകേഷ് രാഹുൽ പരിശീലനത്തിനിടെ.

ഹൈദരാബാദ്∙ വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലും മായങ്ക് അഗർവാളിന് ഇടമില്ല. ആദ്യ ടെസ്റ്റിൽ കൂറ്റൻ വിജയം നേടിയ സാഹചര്യത്തിൽ രണ്ടാം മൽസരത്തിൽ മായങ്ക് അഗർവാളിന് അരങ്ങേറ്റത്തിന് അവസരം നൽകുമെന്ന അഭ്യൂഹങ്ങൾ തള്ളി ആദ്യ ടെസ്റ്റിൽ കളിച്ച ടീമിനെ ഇന്ത്യ നിലനിർത്തി. ആദ്യ ടെസ്റ്റിലേതിനു സമാനമായി മൽസരത്തിനു തലേന്ന് 12 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് മായങ്കിന്റെ അരങ്ങേറ്റം നീണ്ടുപോകുമെന്ന് വ്യക്തമായത്.

ഇക്കുറിയും പേസ് ബോളർ ഷാർദുൽ താക്കൂറാണ് ടീമിലെ പന്ത്രണ്ടാമൻ. ഒന്നാം ടെസ്റ്റിൽ താക്കൂറിനെ ഒഴിവാക്കിയാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ഇത്തവണയും മൂന്നു സ്പിന്നർമാരെ കളിപ്പിക്കാൻ തീരുമാനിച്ചാൽ താക്കൂർ പുറത്തിരിക്കാനാണ് സാധ്യത. അതേസമയം, ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ലോകേഷ് രാഹുൽ ടീമിൽ സ്ഥാനം നിലനിർത്തി. രാഹുലിനു പകരം മായങ്ക് അഗർവാളിന് അവസരം നൽകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു.

ഇന്ത്യൻ ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ

related stories