Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലി എന്നു സച്ചിനെ മറികടക്കും?

kohli-sachin

സച്ചിൻ തെൻഡുൽക്കറിന്റെയും വിരാട് കോഹ്‌ലിയുടെയും ബാറ്റ് എംആർഎഫ് ജീനിയസ്. ബോളർമാർക്കു മേൽ എംആർഎഫ് ടയർ പോലെ കയറിയിറങ്ങിയ സച്ചിൻ ഏകദിന കരിയറിൽ കുറിച്ചത് ഒട്ടേറെ റെക്കോർ‌ഡുകൾ. സച്ചിനു പിന്നാലെ അതിവേഗത്തിൽ ഓടിയെത്തുന്ന വിരാട് കോ‌ഹ്‌ലി അവയിൽ ചിലതു പിന്നിട്ടു കഴിഞ്ഞു. ഏറ്റവും വേഗത്തിൽ 10000 റൺസ് എന്നതുൾപ്പെടെ. സച്ചിന്റെ മറ്റു റെക്കോർ‍ഡുകളും കോ‌ഹ്‌ലിയെ കാത്തിരിക്കുന്നു.

ഏകദിനക്രിക്കറ്റിൽ 463 മൽസരങ്ങളിൽ സച്ചിൻ നേടിയത് 18426 റൺസ്. കോഹ്‍ലി ഇതുവരെ നേടിയത് 10232 റൺസ്-ഇതിനായി വേണ്ടിവന്നത് 216 മൽസരങ്ങൾ. സച്ചിനെ മറികടക്കാൻ കോഹ്‍ലിക്ക് ഇനി വേണ്ടത് 8195 റൺസ്. ഇതേ റൺനിരക്കിൽ സ്കോർ ചെയ്താൽ ഇനി വേണ്ടത് ഏകദേശം 172 മൽസരങ്ങൾ. ഈ കണക്കുകൂട്ടലിൽ സച്ചിന്റെ സെഞ്ചുറി റെക്കോർഡ് മറികടക്കാൻ കോഹ്‌ലിക്ക് 68 മൽസരങ്ങൾ മതിയെങ്കിൽ മാൻ ഓഫ് ദ് സിരീസ് റെക്കോർഡ് മറികടക്കാൻ 247 മൽസരങ്ങൾ വേണം.

related stories