Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലും വിജയും പുറത്ത്, അരങ്ങേറ്റം കുറിക്കാൻ മായങ്ക്: ബോക്സിങ് ഡേയിലെ ഇന്ത്യൻ ടീം

Mayank-Agarwal മായങ്ക് അഗർവാൾ

മെൽബണ്‍∙ ക്രിസ്മസ് പിറ്റേന്നു നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ടു മൽസരങ്ങളിലും പരാജയമായിരുന്ന കെ.എൽ. രാഹുലിനെയും മുരളി വിജയെയും പുറത്തിരുത്തി. രോഹിത് ശർമ, രവീന്ദ്ര ജഡേജ, മായങ്ക് അഗർവാള്‍ എന്നിവർ ടീമിലെത്തി.

പരുക്കേറ്റ രവിചന്ദ്ര അശ്വിന് മൂന്നാം മൽസരം നഷ്ടമാകും. മായങ്ക് അഗർവാളിന്റെ അരങ്ങേറ്റ മൽസരമാണ് ബുധനാഴ്ചത്തേത്. ഉമേഷ് യാദവിന് പകരം രവീന്ദ്ര ജഡേജയും ടീമിൽ എത്തി. ബോക്സിങ് ഡേ ടെസ്റ്റിൽ പതിവായി എതിരാളികളെ തകർത്ത ചരിത്രമാണ് ഓസീസിന്റേത്. ഈ ചരിത്രം തിരുത്താനാകും ടീം ഇന്ത്യയുടെ പരിശ്രമം. രണ്ട് മൽസരങ്ങള്‍ പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ ജയം വീതം നേടിയിട്ടുണ്ട്. അതിനാൽ മൂന്നാം മൽസരം നിർണായകമാകും.

ഇന്ത്യ പ്ലേയിങ് ഇലവൻ– വിരാട് കോഹ്‍ലി, മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുമ്ര

related stories