ലോകകപ്പിലെ മിന്നും പ്രകടനം കരുത്തായി; ജയ്സൻ റോയിക്ക് ടെസ്റ്റ് അരങ്ങേറ്റം
ണ്ടൻ ∙ ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ തുടർച്ചയായി ഇംഗ്ലണ്ട് ഓപ്പണർ ജയ്സൻ റോയിക്ക് ടെസ്റ്റ് ടീമിൽ അരങ്ങേറ്റം. ഓഗസ്റ്റ് ഒന്നിന് എജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് – ഓസ്ട്രേലിയ ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ സിലക്ടർമാർ ജയ്സൻ റോയിയെയും ഉൾപ്പെടുത്തി. | Jason Roy | Manorama News

ലണ്ടൻ ∙ ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ തുടർച്ചയായി ഇംഗ്ലണ്ട് ഓപ്പണർ ജയ്സൻ റോയിക്ക് ടെസ്റ്റ് ടീമിൽ അരങ്ങേറ്റം. ഓഗസ്റ്റ് ഒന്നിന് എജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് – ഓസ്ട്രേലിയ ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ സിലക്ടർമാർ ജയ്സൻ റോയിയെയും ഉൾപ്പെടുത്തി.
ഇതിനു മുന്നോടിയായി അടുത്തയാഴ്ച ലോഡ്സിൽ നടക്കുന്ന ഇംഗ്ലണ്ട് – അയർലൻഡ് 4 ദിന ടെസ്റ്റിലും റോയ് കളിക്കും. ചുവപ്പു പന്തിൽ പരിശീലനം ഉദ്ദേശിച്ചാണിത്.
ദക്ഷിണാഫ്രിക്കയിൽ ജനിച്ച ജയ്സൻ റോയ് ലോകകപ്പിൽ 443 റൺസ് നേടി ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. അതേസമയം, പരുക്കേറ്റ മാർക്ക് വുഡ്, ജോഫ്ര ആർച്ചർ എന്നിവർ അയർലൻഡിനെതിരായ മത്സരത്തിൽ കളിക്കില്ല.