ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി എന്നത് അപൂർവതയൊന്നുമല്ല. ഒന്നിലേറെ ഇരട്ട സെഞ്ചുറികൾ നേടിയ ഒട്ടേറെ താരങ്ങളുണ്ട്. ട്രിപ്പിൾ സെഞ്ചുറി കടന്നവർ പലരുണ്ട്. 400 കുറിച്ച ഏക താരം ബ്രയൻ ലാറയുണ്ട്. പക്ഷേ, ഒരു അഫ്ഗാനിസ്ഥാൻ താരം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടി എന്നു പറയുമ്പോൾ അതൊരപൂർവതയാണ്. ആഘോഷിക്കപ്പെടേണ്ട

ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി എന്നത് അപൂർവതയൊന്നുമല്ല. ഒന്നിലേറെ ഇരട്ട സെഞ്ചുറികൾ നേടിയ ഒട്ടേറെ താരങ്ങളുണ്ട്. ട്രിപ്പിൾ സെഞ്ചുറി കടന്നവർ പലരുണ്ട്. 400 കുറിച്ച ഏക താരം ബ്രയൻ ലാറയുണ്ട്. പക്ഷേ, ഒരു അഫ്ഗാനിസ്ഥാൻ താരം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടി എന്നു പറയുമ്പോൾ അതൊരപൂർവതയാണ്. ആഘോഷിക്കപ്പെടേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി എന്നത് അപൂർവതയൊന്നുമല്ല. ഒന്നിലേറെ ഇരട്ട സെഞ്ചുറികൾ നേടിയ ഒട്ടേറെ താരങ്ങളുണ്ട്. ട്രിപ്പിൾ സെഞ്ചുറി കടന്നവർ പലരുണ്ട്. 400 കുറിച്ച ഏക താരം ബ്രയൻ ലാറയുണ്ട്. പക്ഷേ, ഒരു അഫ്ഗാനിസ്ഥാൻ താരം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടി എന്നു പറയുമ്പോൾ അതൊരപൂർവതയാണ്. ആഘോഷിക്കപ്പെടേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി എന്നത് അപൂർവതയൊന്നുമല്ല. ഒന്നിലേറെ ഇരട്ട സെഞ്ചുറികൾ നേടിയ ഒട്ടേറെ താരങ്ങളുണ്ട്. ട്രിപ്പിൾ സെഞ്ചുറി കടന്നവർ പലരുണ്ട്. 400 കുറിച്ച ഏക താരം ബ്രയൻ ലാറയുണ്ട്. പക്ഷേ, ഒരു അഫ്ഗാനിസ്ഥാൻ താരം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടി എന്നു പറയുമ്പോൾ അതൊരപൂർവതയാണ്. ആഘോഷിക്കപ്പെടേണ്ട നേട്ടമാണ്.

ഹഷ്മത്തുല്ല ശാഹിദിയെന്ന 26 വയസ്സുകാരനാണ് അഫ്ഗാൻ ക്രിക്കറ്റിലെ ചരിത്രമായി നിൽക്കുന്നത്. സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 200 റൺസ് നേടിയപ്പോൾ അത് അഫ്ഗാൻ ക്രിക്കറ്റിലെ മിന്നുന്ന നേട്ടമായി. 443 പന്തുകൾ നേരിട്ട് ക്ഷമയോടെ കെട്ടിപ്പടുത്ത വിലയേറിയ ഇന്നിങ്സ്. 21 ഫോറുകളും ഒരൊറ്റ സിക്സും അടങ്ങിയ ചരിത്രം. ശാഹിദിയുടെ ബാറ്റിങ്ങിന്റെയും റാഷിദ് ഖാന്റെ ബോളിങ്ങിന്റെയും കരുത്തിൽ രണ്ടാം ടെസ്റ്റ് അഫ്ഗാൻ ജയിച്ചതോടെ രണ്ടു ടെസ്റ്റ് പരമ്പര 1–1 ന് സമനിലയിലാകുകയും ചെയ്തു. രണ്ടാം ഇന്നിങ്സിൽ വിജയ റൺ കുറിക്കുമ്പോൾ 6 റൺസുമായി ക്രീസിലുണ്ടായിരുന്നു മാൻ ഓഫ് ദ് മാച്ച് കൂടിയായ ശാഹിദി.

ADVERTISEMENT

അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന് ഏറെ പ്രായമില്ല. 2018 ജൂണിലായിരുന്നു അവരുടെ ആദ്യ ഔദ്യോഗിക ടെസ്റ്റ് മത്സരം. ഇന്ത്യയ്ക്കെതിരെ നടന്ന ആ ടെസ്റ്റിലും ശാഹിദിയുണ്ടായിരുന്നു. ആദ്യ ഇന്നിങ്സിൽ 474 റൺസെടുത്ത ഇന്ത്യയ്ക്കെതിരെ അഫ്ഗാൻ‌ രണ്ട് ഇന്നിങ്സിലുമായി 109 ഉം 103 ഉം റൺസാണെടുത്തത്. ഇന്ത്യയുടെ വിജയം ഇന്നിങ്സിനും 262 റൺസിനും. അഞ്ചാം നമ്പറിലിറങ്ങി 36 റൺസോടെ പുറത്താകാതെ നിന്ന ശാഹിദിയായിരുന്നു രണ്ടാം ഇന്നിങ്സിലെ അവരുടെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ 11 റൺസാണെടുത്തത്. ആദ്യത്തെ നാലു ടെസ്റ്റുകളിൽ നിന്ന് വെറും 147 റൺസായിരുന്നു ഈ ഇടംകയ്യന്റെ സമ്പാദ്യം. ഉയർന്ന സ്കോർ 61 ഉം. 5–ാം ടെസ്റ്റിലായിരുന്നു അഫ്ഗാനെ ഉണർത്തിയ ഇരട്ട സെഞ്ചുറി.

അഫ്ഗാനിസ്ഥാനിലെ ലോഗറിൽ 1994ൽ ജനിച്ച ശാഹിദി 2013ൽ കെനിയയ്ക്കെതിരെയാണ് ഏകദിന അരങ്ങേറ്റം നടത്തിയത്. അതിനു മുൻപ് രാജ്യത്തെ വിവിധ മേഖലാ ടീമുകളിലും അഫ്ഗാനിസ്ഥാൻ അണ്ടർ 19 ടീമിലും അഫ്ഗാൻ എ ടീമിലും കളിച്ചിരുന്നു. 41 ഏകദിനങ്ങൾ കളിച്ച താരം 1154 റൺസെടുത്തിട്ടുണ്ട്. പുറത്താകാതെ നേടിയ 97 ആണ് ഉയർന്ന സ്കോർ. 10 അർധ സെഞ്ചുറികളുമുണ്ട്. ഈ ആറടി ഉയരക്കാരൻ കെനിയയ്ക്കെതിരെ ഒരു ട്വന്റി20 മത്സരത്തിനും പാഡ് കെട്ടി.

ADVERTISEMENT

∙ അമ്മയാണു താരം

2019ലെ ഏകദിന ലോകകപ്പിലെ ശാഹിദിയുടെ ഒരു വേറിട്ട പ്രകടനം പ്രകടനം ശ്രദ്ധ നേടിയിരുന്നു. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓൾഡ് ട്രാഫഡിൽ നടന്ന ആ മത്സരം ക്രിക്കറ്റ് പ്രേമികൾ അത്ര പെട്ടെന്നൊന്നും മറന്നുപോകാൻ സാധ്യതയില്ല; ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ തകർത്തടിയുടെ പേരിൽ! 71 പന്തുകളിൽനിന്ന് മോർഗൻ അന്നടിച്ചെടുത്തത് 148 റൺസ്. അതിൽ 102 റൺസും സിക്സറുകളിലൂടെയായിരുന്നു. ഗാലറികളെ ഉമ്മവച്ച 17 സിക്സറുകൾ! ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റിന് 397 റൺസിന് അഫ്ഗാന്റെ മറുപടി എട്ടു വിക്കറ്റിന് 247 ൽ ഒതുങ്ങി. ഇംഗ്ലിഷ് വിജയം 150 റൺസിന്. അന്ന് അഫ്ഗാൻ നിരയിൽ ടോപ് സ്കോറർ 100 പന്തിൽ 76 റൺസെടുത്ത ശാഹിദിയായിരുന്നു.

ADVERTISEMENT

മാർക്‌വുഡിന്റെ ബൗൺസർ ഹെൽമറ്റ് തുളച്ച് പരുക്കേറ്റു വീണിട്ടും ശാഹിദി ഫീൽഡ് വിടാൻ കൂട്ടാക്കിയില്ല. മെഡിക്കൽ സംഘത്തിന്റെ നിർദേശമുണ്ടായിട്ടും ‘താൻ ഒകെയാണ്’ എന്നു പറഞ്ഞ് ശാഹിദി ക്രീസിൽ തുടർന്നു. ജോഫ്ര ആർച്ചറുടെ പന്തിൽ പുറത്തായാണ് ശാഹിദി മടങ്ങുന്നത്.

പരുക്കേറ്റിട്ടും ക്രീസ് വിടാതിരുന്നതിന്റെ കാരണം മത്സരശേഷം വെളിപ്പെടുത്തിയപ്പോൾ ആളുകൾക്ക് ആ യുവാവിനോട് ഇഷ്ടം തോന്നി. അമ്മയെ സങ്കടപ്പെടുത്താതിരിക്കാനാണ് ബാറ്റിങ് തുടർന്നതെന്നായിരുന്നു താരത്തിന്റെ ഏറ്റുപറച്ചിൽ. തനിക്കായി അമ്മ ഒരുപാടു കഷ്ടപ്പെട്ടതാണ്. 2018ലായിരുന്നു അച്ഛൻ മരിച്ചത്. താൻ പരുക്കേറ്റു മടങ്ങുന്നത് അമ്മയെ കൂടുതൽ വേദനിപ്പിച്ചേക്കും എന്നോർത്തായിരുന്നു ശാഹിദിയുടെ കടുത്ത തീരുമാനം.

കുടുംബം മുഴുവൻ തന്റെ കളി കാണുന്നു എന്ന സന്തോഷത്തിലായിരുന്നു കടുത്ത വേദനയ്ക്കിടയിലും പിടിച്ചുനിന്നത്. മാത്രമല്ല ശാഹിദിയുടെ കളിക്കു സാക്ഷിയായി മൂത്ത ജ്യേഷ്ഠൻ ഗാലറിയിലുണ്ടായിരുന്നു താനും.

English Summary: Hashmatullah Shahidi becomes first Afghanistan cricketer to hit Test double ton

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT