ഡൽഹി∙ ഒരുപിടി മികച്ച ഇന്നിങ്സുകളിലൂടെ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കരുത്തുകാട്ടിയ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൻ വീണ്ടും ഐപിഎലിലേക്ക് തിരിച്ചെത്തുന്നു. ചെന്നൈ സൂപ്പർ കിങ്സ് താരമായിരിക്കെ വിരമിക്കൽ പ്രഖ്യാപിച്ച വാട്സന്റെ രണ്ടാം വരവ് പരിശീലക വേഷത്തിലാണ്. ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി വാട്സൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി∙ ഒരുപിടി മികച്ച ഇന്നിങ്സുകളിലൂടെ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കരുത്തുകാട്ടിയ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൻ വീണ്ടും ഐപിഎലിലേക്ക് തിരിച്ചെത്തുന്നു. ചെന്നൈ സൂപ്പർ കിങ്സ് താരമായിരിക്കെ വിരമിക്കൽ പ്രഖ്യാപിച്ച വാട്സന്റെ രണ്ടാം വരവ് പരിശീലക വേഷത്തിലാണ്. ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി വാട്സൻ എത്തുമെന്നാണ് വിവരം. മറ്റൊരു ഓസീസ് താരം റിക്കി പോണ്ടിങ്ങാണ് ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകൻ.

രണ്ടു തവണ ഐപിഎൽ കിരീടവിജയത്തിൽ പങ്കാളിയായ താരം കൂടിയാണ് ഈ നാൽപ്പതുകാരൻ. 2008ൽ ഐപിഎൽ പ്രഥമ സീസണിൽ കിരീടം ചൂടിയ രാജസ്ഥാൻ റോയൽസ് ടീമിൽ താരമായിരുന്നു വാട്സൻ. പിന്നീട് 2018ൽ കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിങ്സിന്റെയും ഭാഗമായി. ഷെയ്ൻ വാട്സനൊപ്പം സഹ പരിശീലകനായി അജിത് അഗാർക്കറും ഡൽഹിയിലെത്തുമെന്നാണ് സൂചന.

ADVERTISEMENT

മുൻ ഇന്ത്യൻ താരം പ്രവീൺ ആംറെയാണ് ടീമിലെ മറ്റൊരു സഹപരിശീലകൻ. കഴിഞ്ഞ സീസൺ വരെ ടീമിലുണ്ടായിരുന്ന സഹപരിശീലകരായ മുഹമ്മദ് കൈഫ്, അജയ് രാത്ര എന്നിവർക്കു പകരമാണ് വാട്സനും അഗാർക്കറും എത്തുന്നത്. മുൻ ഓസീസ് താരം ജയിംസ് ഹോപ്സാണ് നിലവിൽ ടീമിന്റെ ബോളിങ് പരിശീലകൻ. ഹോപ്സിനു പകരമാണോ അഗാർക്കർ എത്തുന്നത് എന്ന് വ്യക്തമല്ല.

പുതിയ ഐപിഎൽ സീസണിൽ ഒരുപിടി പുത്തൻ താരങ്ങളുമായാണ് ഡൽഹിയുടെ വരവ്. ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, കുൽദീപ് യാദവ്, ഷാർദുൽ ഠാക്കൂർ തുടങ്ങിയവർ ഈ സീസണിൽ ഡൽഹിക്കായി കളിക്കും.

ADVERTISEMENT

English Summary: Shane Watson set to join Delhi Capitals as assistant coach