വനിതാ ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ക്രീസിൽ മിതാലി രാജിന്റെ ചലനങ്ങൾ. ഒരു നർത്തകിക്കു പോലും അഭിമാനം തോന്നുന്ന ഫുട്‍വർക്ക്. അതെ, പത്താം വയസ്സുവരെ അഭ്യസിച്ച ഭരതനാട്യം പാഠങ്ങളൊന്നും മറന്നില്ലെന്ന മട്ടിൽ...Mithali Raj, Mithali Raj manorama news, Mithali Raj Carreer, Mithali Raj malayalam news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ക്രീസിൽ മിതാലി രാജിന്റെ ചലനങ്ങൾ. ഒരു നർത്തകിക്കു പോലും അഭിമാനം തോന്നുന്ന ഫുട്‍വർക്ക്. അതെ, പത്താം വയസ്സുവരെ അഭ്യസിച്ച ഭരതനാട്യം പാഠങ്ങളൊന്നും മറന്നില്ലെന്ന മട്ടിൽ ക്രീസിൽ നർത്തനമാടിയ മിതാലി വനിതാ ക്രിക്കറ്റിന്റെ രാജ്ഞിയായിരുന്നു, നായികയുടെ കിരീടമുണ്ടായിരുന്നപ്പോഴും ഇല്ലാതിരുന്നപ്പോഴും. 23 വർഷം നീണ്ട കരിയറിനൊടുവിൽ ഇനി വിശ്രമമെന്നു തീരുമാനിച്ച് ഈ മുൻനിര ബാറ്റർ മടങ്ങുമ്പോൾ ഒപ്പം അവസാനിക്കുന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഒരധ്യായം തന്നെയാണ്.

സമ്പത്തിന്റെ സമ്പത്ത്

ADVERTISEMENT

വനിതാ ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കർ എന്നാണ് മിതാലിയുടെ വിശേഷണം. സച്ചിൻ എന്ന പ്രതിഭയുടെ മാറ്റു കൂട്ടി ലോകത്തിനു സംഭാവന ചെയ്ത രമാകാന്ത് അച്‌രേക്കറപ്പോലെയൊരു പരിശീലകൻ മിതാലിയുടെ ജീവിതത്തിലുമുണ്ട്– ഹൈദരാബാദിൽ അണ്ടർ 16, അണ്ടർ 19 ടീമുകളുടെ പരിശീലകനായിരുന്ന സമ്പത്ത് കുമാർ. മിതാലിയുടെ പ്രതിഭ പെട്ടെന്നു തിരിച്ചറിഞ്ഞ പരിശീലകൻ കുട്ടിയുടെ മാതാപിതാക്കളായ ദുരൈ രാജിനോടും ലീലയോടും ഒരു കാര്യം ആവശ്യപ്പെട്ടു: എന്നെ വിശ്വസിച്ചേൽപിച്ചാൽ 14–ാം വയസ്സിൽ മിതാലി ഇന്ത്യയ്ക്കു വേണ്ടി കളിക്കും! 

ഭരതനാട്യത്തിന് വിട

ക്രിക്കറ്റ് തന്നെയാണ് മകളുടെ കരിയർ എന്നു മിതാലിയുടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. തുടർന്നു കഠിന പരിശീലനത്തിന്റെ നാളുകളായിരുന്നു. ദിവസവും ആറു മണിക്കൂറോളം നീളുന്ന പരിശീലനം. മിതാലിക്കു ജീവനായിരുന്ന ഭരതനാട്യം അതിനു വേണ്ടി ഉപേക്ഷിക്കേണ്ടി വന്നു. 

1997ലെ വനിതാ ലോകകപ്പിനുള്ള സാധ്യതാ ടീമിലേക്ക് മിതാലി തിരഞ്ഞെടുക്കപ്പെട്ട സമയത്താണ് സമ്പത്ത്കുമാർ വാഹനാപകടത്തിൽ മരിച്ചത്. കൊൽക്കത്തയിലെ ദേശീയ ക്യാംപിലെത്തുമ്പോൾ മിതാലി മാനസികമായി തകർന്ന നിലയിലായിരുന്നു. ഈ കൗമാരക്കാരി ദേശീയ ടീമിലെത്താൻ സമയമായില്ലെന്ന് സിലക്ടർമാർ തീരുമാനിച്ചു. 

ADVERTISEMENT

എന്നാൽ ലോകകപ്പിനു ശേഷം ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരത്തിൽ തന്നെ മിതാലി ടീമിലിടം പിടിച്ചു.  1999ൽ അയർലൻഡിനെതിരെ മിൽട്ടൻ കെയ്ൻസിൽ നടന്ന കളിയിൽ പുറത്താകാതെ 114 റൺസെടുത്ത് ആരംഭിച്ച മിതാലിയുടെ രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിനാണ് ഇന്നലെ തിരശ്ശീല വീണത്. 

മിതാലി എന്ന പ്രചോദനം

2005ൽ ക്യാപ്റ്റൻ പദവി ഏറ്റെടുത്ത മിതാലി ആ വർഷം ഇന്ത്യയെ ആദ്യമായി ഏകദിന ലോകകപ്പ് ഫൈനലിലെത്തിച്ചു.ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ പരാജയപ്പെട്ടെങ്കിലും ഒട്ടേറെ പെൺകുട്ടികളെയാണ് ഇന്ത്യൻ ടീമിന്റെ പ്രകടനം ആകർഷിച്ചത്. കർണാടകയിലെ ചിക്കമഗളൂരു ജില്ലക്കാരിയായ പന്ത്രണ്ടുകാരിയായ വേദ കൃഷ്ണമൂർത്തിയായിരുന്നു അക്കൂട്ടത്തിലൊരാൾ. സ്മൃതി മന്ഥന എന്ന ഒൻപതു വയസ്സുകാരി മഹാരാഷ്ട്രയുടെ അണ്ടർ 15 ടീമിൽ ഇടം നേടിക്കഴിഞ്ഞിരുന്നു ആ സമയത്ത്. മിതാലിയെ ആരാധനയോടെ കണ്ട ഇവർ പിന്നീട് ഒപ്പം  വിജയങ്ങൾ വെട്ടിപ്പിടിച്ചതു ചരിത്രം. 

സഫലമീ യാത്ര

ADVERTISEMENT

2018 വനിതാ ട്വന്റി20 ലോകകപ്പ് സമയത്ത് കോച്ച് രമേഷ് പവാറുമായി ഉടക്കിയതിനെത്തുടർന്നുള്ള അസ്വാരസ്യവും പിന്നീട് കുറച്ചു കാലം സഹതാരം ഹർമൻപ്രീത് കൗറുമായുണ്ടായ സ്വരച്ചേർച്ചയില്ലായ്മയും മാറ്റിനിർത്തിയാൽ കാര്യമായ വിവാദങ്ങൾക്ക് ഇട നൽകാതെയാണ് മിതാലി വിടവാങ്ങുന്നത്. കഴിഞ്ഞ മാസം ഐപിഎൽ പ്ലേഓഫിനൊപ്പം നടന്ന വനിതാ ട്വന്റി20 ചാലഞ്ച് ടൂർണമെന്റിൽ നിന്ന് ബിസിസിഐ മിതാലിയെ ഒഴിവാക്കിയതോടെ തന്നെ വിടവാങ്ങൽ വൈകില്ല എന്ന സൂചനയുമുയർന്നിരുന്നു. 

ഇനി ഒരിക്കൽ പോലും ക്രിക്കറ്റ് മൈതാനങ്ങളി‍ലേക്ക് എത്തിയില്ലെങ്കിലും ആരാധക മനസ്സിൽ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ രാജ്ഞി മിതാലി തന്നെയായിരിക്കും.

English summary: Mithali Raj; Popular face of Indian women cricket