വിരമിക്കലിൽ ‘ധോണി സ്റ്റൈൽ’
വിടവാങ്ങൽ മത്സരത്തിനു കാത്തുനിൽക്കാതെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജ്. ‘ക്രിക്കറ്റിൽ നിന്നു വിരമിക്കാൻ ഇതാണ് ഉചിതമായ സമയമെന്നു ഞാൻ കരുതുന്നു...Mithali Raj, Mithali Raj manorama news, Mithali Raj Carreer, Mithali Raj malayalam news,

ന്യൂഡൽഹി ∙ വിടവാങ്ങൽ മത്സരത്തിനു കാത്തുനിൽക്കാതെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജ്.
‘ക്രിക്കറ്റിൽ നിന്നു വിരമിക്കാൻ ഇതാണ് ഉചിതമായ സമയമെന്നു ഞാൻ കരുതുന്നു. പ്രതിഭാശാലികളായ യുവതാരങ്ങളുടെ കയ്യിൽ ഇന്ത്യൻ ടീമിന്റെ ഭാവി സുരക്ഷിതമാണ്. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിൽ എല്ലാവരുടെയും പിന്തുണയും പ്രാർഥനയുമുണ്ടാകണം– 39 വയസ്സുകാരി മിതാലി ഇന്നലെ ട്വിറ്ററിൽ കുറിച്ചു.
വിടവാങ്ങൽ മത്സരമില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണിയുടെ മാതൃകയാണ് മിതാലിയും പിന്തുടർന്നത്. ധോണിയെപ്പോലെ ഏകദിന ലോകകപ്പിൽ സെമിഫൈനൽ കാണാതെയുള്ള ഇന്ത്യൻ പുറത്താകലിനു പിന്നാലെയാണ് മിതാലിയുടെയും വിരമിക്കൽ എന്നതും യാദൃശ്ചികമായി.
2019ൽ ട്വന്റി20യിൽ നിന്നു വിരമിച്ച മിതാലി ഈ വർഷത്തെ വനിതാ ഏകദിന ലോകകപ്പിനുശേഷം വിരമിക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. മിതാലി വിരമിച്ചതോടെ ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റനായി ഹർമൻപ്രീത് കൗറിനെ നിയമിച്ചു. നിലവിൽ ട്വന്റി20 ടീം ക്യാപ്റ്റനായ ഹർമൻപ്രീത് ഈ മാസം അവസാനം ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ വനിതാ ടീമിനെ നയിക്കും.
കരിയർ
ഏകദിനം
മത്സരം: 232
റൺസ്: 7805
സെഞ്ചറി: 7
അർധ
സെഞ്ചറി: 64
ടെസ്റ്റ്
മത്സരം: 12
റൺസ്: 699
സെഞ്ചറി: 1
അർധ
സെഞ്ചറി: 4
ട്വന്റി20
മത്സരം: 89, റൺസ്: 2364
സെഞ്ചറി: 0, അർധ സെഞ്ചറി: 17
English Summary: Mithali Raj retires as Dhoni style