തിരുവനന്തപുരം∙ ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കാത്തതും രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ മോശം പ്രകടനങ്ങൾക്ക് കാരണമായതായി കേരള ക്രിക്കറ്റ് ടീം പരിശീലകൻ‌ ടിനു യോഹന്നാൻ. ‘‘പുതുച്ചേരിയിലെ സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. പുതുച്ചേരിക്കെതിരെ വിജയിക്കണമെങ്കിൽ ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ കളിക്കണമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കാത്തതും രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ മോശം പ്രകടനങ്ങൾക്ക് കാരണമായതായി കേരള ക്രിക്കറ്റ് ടീം പരിശീലകൻ‌ ടിനു യോഹന്നാൻ. ‘‘പുതുച്ചേരിയിലെ സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. പുതുച്ചേരിക്കെതിരെ വിജയിക്കണമെങ്കിൽ ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ കളിക്കണമായിരുന്നു. ആ സാഹചര്യത്തിൽ അവരെ രണ്ടു തവണ പുറത്താക്കുകയെന്നതു വലിയ വെല്ലുവിളിയായിരുന്നു.’’– ടിനു യോഹന്നാൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘ ആദ്യ മൂന്നു മത്സരങ്ങൾക്കു ശേഷം സഞ്ജു സാംസൺ കളിക്കാതിരുന്നത് ടീമിന് വലിയ മിസ് തന്നെയാണ്. ക്യാപ്റ്റൻ സ്ഥാനത്ത് സഞ്ജു സാംസൺ ഉള്ളതു കളിയിൽ വലിയ മാറ്റം ഉണ്ടാക്കിയിരുന്നു. തീരുമാനങ്ങൾ എടുക്കുന്നതിലും ബോളിങ് യൂണിറ്റ് ഉപയോഗിക്കുന്നതിലും സഞ്ജു വലിയ വ്യത്യാസമാണ് കൊണ്ടുവന്നത്. സഞ്ജു പോയതിനു ശേഷം ഞങ്ങൾക്ക് അതൊക്കെ നഷ്ടമായി.’’– ടിനു യോഹന്നാന്‍ പറഞ്ഞു.

ADVERTISEMENT

Read Here: വൻ ശമ്പളം വാഗ്ദാനം ചെയ്തിട്ടും ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കു കുക്കിനെ കിട്ടാനില്ല

‘‘കഴിഞ്ഞ സീസണിൽ മികച്ച കളി പുറത്തെടുത്ത ടോപ് ഓർഡർ ബാറ്റർമാരായ രോഹന്‍ കുന്നുമ്മൽ, പി. രാഹുൽ എന്നിവർക്ക് ഇത്തവണ നന്നായി കളിക്കാനായില്ല. അതും കേരളത്തെ പിന്നോട്ടുനയിക്കാൻ കാരണമായി. രഞ്ജിയിൽ കേരളത്തിന്റെ കൂടുതൽ മത്സരങ്ങളിലും തുടക്കത്തിൽ തന്നെ ഞങ്ങളുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. തുടർച്ച് സച്ചിന്‍ ബേബി ബാറ്റിങ്ങിനിറങ്ങിയാണ് നല്ല ബാറ്റിങ് കാഴ്ചവച്ചത്.’’– ടിനു യോഹന്നാൻ വ്യക്തമാക്കി.

ADVERTISEMENT

പുതുച്ചേരിയോടു സമനില വഴങ്ങിയതോടെ കേരളം ക്വാർട്ടർ കടക്കാതെ രഞ്ജിയിൽനിന്ന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീ‍ഡെടുത്ത പുതുച്ചേരിക്ക് മൂന്നു പോയിന്റും കേരളത്തിന് ഒരു പോയിന്റുമാണ് അവസാന മത്സരത്തിൽനിന്നു ലഭിച്ചത്. ഇതോടെ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ജാർഖണ്ഡ് നോക്കൗട്ടിൽ കടന്നു. ഏഴു കളികളിൽനിന്ന് ജാർഖണ്ഡിന് 23 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് 21 പോയിന്റുകളാണുള്ളത്.

Read Here: ‘ലയണൽ മെസ്സി കളിക്കുന്നിടത്തോളം കാലം അർജന്റീനയാണു ഫുട്ബോളിൽ ഫേവറീറ്റുകൾ’

ADVERTISEMENT

English Summary: Sanju Samson big miss after first three games: Kerala coach Tinu Yohannan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT