ന്യൂഡൽഹി ∙ ഇന്ത്യയ്‌ക്കെതിരായ െടസ്റ്റ് പരമ്പരയ്ക്ക് ഒൻപതാം തീയതി നാഗുപരിൽ തുടക്കമാകാനിരിക്കെ, പഴയൊരു വിഡിയോ ‘കുത്തിപ്പൊക്കി’ ഇന്ത്യൻ ടീമിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ‘കുത്ത്’. ഓസ്ട്രേലിയ പങ്കുവച്ച വിഡിയോയ്ക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര നൽകിയ മറുപടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയ്‌ക്കെതിരായ െടസ്റ്റ് പരമ്പരയ്ക്ക് ഒൻപതാം തീയതി നാഗുപരിൽ തുടക്കമാകാനിരിക്കെ, പഴയൊരു വിഡിയോ ‘കുത്തിപ്പൊക്കി’ ഇന്ത്യൻ ടീമിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ‘കുത്ത്’. ഓസ്ട്രേലിയ പങ്കുവച്ച വിഡിയോയ്ക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര നൽകിയ മറുപടി ആരാധകർ ഏറ്റെടുത്തതോടെ, പരമ്പരയ്ക്കു മുൻപേ ‘പോരാട്ടം’ വൈറൽ.

2020–21 സീസണിൽ ഓസ്ട്രേലിയയിൽ ഇന്ത്യ നടത്തിയ പര്യടനത്തിനിടെയുള്ള വിഡിയോയാണ്, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിക്കുന്നതിനായി ക്രിക്കറ്റ് ഓസ്ട്രേലിയ പങ്കുവച്ചത്. ആ പരമ്പരയിൽ അഡ്‍ലെയ്ഡിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീം ഒരു ഇന്നിങ്സിൽ വെറും 36 റൺസിന് എല്ലാവരും പുറത്തായിരുന്നു. അന്നത്തെ കൂട്ടത്തകർച്ചയുടെ വിഡിയോയാണ് ക്രിക്കറ്റ് ഓസ്ട്രലിയ ട്വിറ്ററിൽ പങ്കുവച്ചത്. ഇന്ത്യ–ഓസ്ട്രേലിയ പരമ്പര തുടങ്ങും മുൻപേ ടീമിനെയൊന്ന് ‘കൊട്ടുക’യാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ലക്ഷ്യം വച്ചതെന്ന് വ്യക്തം.

ADVERTISEMENT

എന്നാൽ, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്വീറ്റിന് അതേ നാണയത്തിലാണ് മുൻ താരം ആകാശ് ചോപ്ര മറുപടി നൽകിയത്. ടീമിന് ഏറെ നാണക്കേടുണ്ടാക്കി 36 റൺസിനു പുറത്തായ ആ ഇന്നിങ്സിനു ശേഷം ശക്തമായി തിരിച്ചടിച്ച ഇന്ത്യ, 2–1ന് പരമ്പര നേടിയിരുന്നു. ഇതു മുൻനിർത്തി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ആകാശ് ചോപ്രയുടെ മറുപടി ഇങ്ങനെ:

‘എന്നിട്ട് പരമ്പരയുടെ സ്കോർ ലൈൻ എന്തായിരുന്നു?’

ADVERTISEMENT

എന്തായാലും ചോപ്രയുടെ മറുപടി ആരാധകർ ഏറ്റെടുത്തതോടെ സംഭവം വൈറലായി. ഇതിനകം ആറായിരത്തോളം പേരാണ് ചോപ്രയുടെ മറുപടി ‘ലൈക്ക്’ ചെയ്തത്.

English Summary: On Cricket Australia's '36-All Out' Throwback Video, Aakash Chopra's Fitting Response

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT