ഹൈദരാബാദ്∙ ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയതിനു പിന്നാലെ ഹൈദരാബാദിലെ വിഭവങ്ങൾ ആസ്വദിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ. ഏഴു വർഷങ്ങൾക്കു ശേഷം ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ടീമിനെ കാണാൻ ഹൈദരാബാദ് വിമാനത്താവളത്തിൽ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഇന്ത്യയില്‍ ലഭിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയതിനു പിന്നാലെ ഹൈദരാബാദിലെ വിഭവങ്ങൾ ആസ്വദിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ. ഏഴു വർഷങ്ങൾക്കു ശേഷം ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ടീമിനെ കാണാൻ ഹൈദരാബാദ് വിമാനത്താവളത്തിൽ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഇന്ത്യയില്‍ ലഭിച്ച സ്വീകരണത്തിൽ പാക്കിസ്ഥാൻ ക്യാപറ്റൻ ബാബർ അസം സന്തോഷം അറിയിക്കുകയും ചെയ്തു.

ബീഫ് വിഭവങ്ങൾ ലഭ്യമല്ലാത്തതിനാൽ, പ്രോട്ടീൻ അടങ്ങിയ മീൻ, മട്ടൻ, ചിക്കൻ വിഭവങ്ങളായിരുന്നു പാക്കിസ്ഥാന്‍ ടീമിന്റെ മെനുവിലുണ്ടായിരുന്നത്. ഹൈദരാബാദിൽ, ഗ്രിൽ ചെയ്ത മട്ടൻ, മട്ടൻ കറി, ബട്ടർ ചിക്കൻ, മീൻ ഗ്രിൽ ചെയ്തത് എന്നിവയാണ് പാക്കിസ്ഥാൻ താരങ്ങൾ പ്രധാനമായും കഴിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

സന്നാഹ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഭക്ഷണം തയാറാക്കുന്നവരോട് ബസ്മതി അരി കൊണ്ടുള്ള ചോറും, വെജ് പുലാവും പാക്കിസ്ഥാൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. കുറച്ചു ദിവസംകൂടി പാക്കിസ്ഥാൻ താരങ്ങൾ ഹൈദരാബാദിലുള്ളതിനാൽ മത്സരമില്ലാത്ത ദിവസങ്ങളിൽ ഹൈദരാബാദി ബിരിയാണിയും കഴിക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പാക്കിസ്ഥാൻ താരങ്ങൾ പരിശീലിക്കുന്നത്.

ആദ്യ സന്നാഹ മത്സരത്തിൽ പാക്കിസ്ഥാൻ ന്യൂസീലൻഡിനോടു തോറ്റിരുന്നു. അഞ്ച് വിക്കറ്റിനാണ് കിവീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 5 വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് നേടിയപ്പോൾ ന്യൂസീലൻഡ് 43.4 ഓവറിൽ ലക്ഷ്യം കണ്ടു. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്വാൻ സെഞ്ചറി (103) നേടി. രചിൻ രവീന്ദ്ര (97), കെയ്ൻ വില്യംസൻ (59), ഡാരൽ മിച്ചൽ (59), മാർക്ക് ചാപ്മാൻ (65 നോട്ടൗട്ട്) എന്നിവർ കിവീസിനായി അർധ സെഞ്ചറി നേടി.

ADVERTISEMENT

English Summary: Pakistan team's menu on landing in India for ODI World Cup 2023 revealed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT