മോഡൽ ജീവനൊടുക്കിയ നിലയിൽ; ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാൻ പൊലീസ്
ഹൈദരാബാദ്∙ സൂറത്തിൽ 28 വയസ്സുകാരിയായ മോഡലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ യുവ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്.

ഹൈദരാബാദ്∙ സൂറത്തിൽ 28 വയസ്സുകാരിയായ മോഡലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ യുവ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. സൂറത്തിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയാണ് ടാനിയ സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ അഭിഷേക് ശർമയുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ടാനിയയും അഭിഷേക് ശർമയും അടുപ്പത്തിലായിരുന്നെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. മരിക്കുന്നതിനു മുൻപ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശർമയുടെ ഫോണിലേക്കായിരുന്നു.
പഞ്ചാബിലെ അമൃത്‍സറിൽനിന്നുള്ള താരമാണ് 23 വയസ്സുകാരനായ അഭിഷേക് ശർമ. 2023 ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 11 മത്സരങ്ങൾ കളിച്ച താരം 226 റൺസാണ് ആകെ നേടിയത്. 2022 ഐപിഎല്ലില്‍ ഹൈദരാബാദിനായി 426 റൺസെടുത്തിരുന്നു. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് ടീമിലും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ താരമാണ്.