നീലത്തിരമാല പോലെ മുംബൈ, പെരുമഴയിലും ജനസാഗരം; ടീം ഇന്ത്യയെ വരവേറ്റ് നഗരം- വിഡിയോ
മുംബൈ∙ ട്വന്റി20 ലോകകപ്പ് കിരീടവുമായി മുംബൈയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉജ്വല വരവേൽപൊരുക്കി മുംബൈ നഗരം. കനത്ത മഴയെ മറികടന്ന് ആയിരക്കണക്കിന് ക്രിക്കറ്റ് ആരാധകരാണു മറൈൻ ഡ്രൈവിലേക്കും വാങ്കഡെ സ്റ്റേഡിയത്തിലേക്കും

മുംബൈ∙ ട്വന്റി20 ലോകകപ്പ് കിരീടവുമായി മുംബൈയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉജ്വല വരവേൽപൊരുക്കി മുംബൈ നഗരം. കനത്ത മഴയെ മറികടന്ന് ആയിരക്കണക്കിന് ക്രിക്കറ്റ് ആരാധകരാണു മറൈൻ ഡ്രൈവിലേക്കും വാങ്കഡെ സ്റ്റേഡിയത്തിലേക്കും ഇരച്ചെത്തിയത്. ഡൽഹിയിൽനിന്ന് ഇന്ത്യൻ താരങ്ങളുമായി മുംബൈയിലെത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് വിമാനത്താവളത്തില്‍ സ്വകരിച്ചത്.
വൈകിട്ട് അഞ്ചു മണിക്കു തുടങ്ങാനിരുന്ന റോഡ് ഷോ മണിക്കൂറുകൾ വൈകിയെങ്കിലും ആരാധകർ ക്ഷമയോടെ കാത്തിരുന്നു. രാത്രി 7.45 ഓടെയാണ് വിക്ടറി പരേഡ് ആരംഭിച്ചത്. നാലു മണി മുതല്‍ തന്നെ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ആരാധകരെ കയറ്റിത്തുടങ്ങിയിരുന്നു. റോഡ് ഷോ തുടങ്ങും മുൻപേ സ്റ്റേഡിയത്തിലെ ഗാലറികള്‍ മുഴുവന്‍ നിറഞ്ഞു. ആഘോഷ പരിപാടികളുടെ ഭാഗമാകാൻ സ്റ്റേഡിയത്തിലേക്ക് ആരാധകരെ സൗജന്യമായാണു പ്രവേശിപ്പിച്ചത്.
മുംബൈ നഗരത്തിലെ പ്രധാന റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു പൊലീസ് നിരോധനമേര്‍പ്പെടുത്തിയിരുന്നു. നഗരത്തിലെ എട്ട് റോഡുകൾ നേരത്തേ തന്നെ അടച്ചിരുന്നു. എന്നാൽ തിരക്കിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ടീം ബസ് സ്റ്റേഡിയത്തിലെത്തുമ്പോഴേക്കും സമയം 8.45 പിന്നിട്ടിരുന്നു.