ഒറ്റ ഓവറിൽ 2 വിക്കറ്റ്, കളി തിരിച്ച് ക്യാപ്റ്റൻമാർ; ട്വന്റി20യിലെ സൂര്യയുടെ ‘അടി’ക്ക് ഏകദിനത്തിൽ അസലങ്കയുടെ ‘തിരിച്ചടി’– വിഡിയോ
കൊളംബോ ∙ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ തോൽവിയുടെ വക്കിൽനിന്ന് അദ്ഭുതരമായ പ്രകടനത്തോടെ മത്സരം ടൈയിൽ എത്തിച്ചത് ശ്രീലങ്കയെ സംബന്ധിച്ച് മധുര പ്രതികാരം. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവസാനിച്ച ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ അവസാന ഓവറിൽ രണ്ട് വിക്കറ്റെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

കൊളംബോ ∙ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ തോൽവിയുടെ വക്കിൽനിന്ന് അദ്ഭുതരമായ പ്രകടനത്തോടെ മത്സരം ടൈയിൽ എത്തിച്ചത് ശ്രീലങ്കയെ സംബന്ധിച്ച് മധുര പ്രതികാരം. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവസാനിച്ച ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ അവസാന ഓവറിൽ രണ്ട് വിക്കറ്റെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നൽകിയ ‘അടി’ക്ക്, ഏകദിനത്തിലെ ആദ്യ മത്സരത്തിൽ ഒറ്റ ഓവറിൽ 2 വിക്കറ്റെടുത്ത് തിരിച്ചടി നൽകിയിരിക്കുകയാണ് ശ്രീലങ്കൻ നായകൻ ചരിത് അസലങ്ക. രണ്ടിടത്തും വിജയമുറപ്പിച്ച ഘട്ടത്തിലാണ് നിർണായക ബോളിങ് പ്രകടനത്തിലൂടെ നായകൻമാർ ടീമിനു ടൈ സമ്മാനിച്ചത്. ട്വന്റി20യിൽ ഇന്ത്യ പിന്നീട് സൂപ്പർ ഓവറിൽ വിജയം പിടിച്ചെങ്കിലും, ഏകദിനത്തിൽ മത്സരം ടൈയിൽത്തന്നെ അവസാനിച്ചു.
ട്വന്റി20യിലെ അവസാന മത്സരത്തിൽ റിങ്കു സിങ് എറിഞ്ഞ 19–ാം ഓവറും പിന്നാലെ സൂര്യകുമാറിന്റെ അവസാന ഓവറുമാണ് ഇന്ത്യയെ തോൽവിയുടെ വക്കിൽനിന്ന് തിരിച്ചെത്തിച്ച് ടൈ സമ്മാനിച്ചത്. 19–ാം ഓവറിൽ റിങ്കു സിങ് 3 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തതോടെ അവസാന ഓവറിൽ ശ്രീലങ്കയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് ആറു റൺസ്. കൈവശം നാലു വിക്കറ്റും. ആദ്യം ബോളിങ്ങിനായി പ്രിമിയർ ബോളർ മുഹമ്മദ് സിറാജിനെ വിളിച്ച സൂര്യകുമാർ, പിന്നീട് തീരുമാനം മാറ്റി സ്വയം ബോളിങ്ങിന് ഇറങ്ങുകയായിരുന്നു.
രണ്ടാം പന്തിൽത്തന്നെ കാമിന്ദു മെൻഡിസിനെ റിങ്കു സിങ്ങിന്റെ കൈകളിലെത്തിച്ച് സൂര്യയും ഞെട്ടിച്ചു. മൂന്നു പന്തിൽ ഒരു റണ്ണുമായി മെൻഡിസ് മടങ്ങുമ്പോൾ സൂര്യയ്ക്ക് ആദ്യ രാജ്യാന്തര ട്വന്റി20 വിക്കറ്റിന്റെ ആഹ്ലാദം. തൊട്ടടുത്ത പന്തിൽ മഹീഷ് തീക്ഷ്ണയെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് വീണ്ടും ലങ്കയ്ക്ക് സൂര്യയുടെ ഇരുട്ടടി. അംപയർ ഔട്ട് വിളിച്ചില്ലെങ്കിലും സഞ്ജുവിന്റെ നിർദ്ദേശപ്രകാരം സൂര്യ റിവ്യൂ എടുത്തതോടെയാണ് തീക്ഷ്ണ പുറത്തായത്. അവസാന മൂന്നു പന്തുകളിൽ ശ്രീലങ്ക 1, 2, 2 എന്നിങ്ങനെ സ്കോർ ചെയ്തതോടെ മത്സരം ടൈയിൽ അവസാനിച്ചു.
സമാനമായിരുന്നു ഒന്നാം ഏകദിനത്തിൽ അസലങ്കയുടെ പ്രകടനവും. അസലങ്ക 48–ാം ഓവർ എറിയാനെത്തുമ്പോൾ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 18 പന്തിൽ അഞ്ച് റൺസ് മാത്രം. കൈവശം രണ്ടു വിക്കറ്റും. ആദ്യ രണ്ടു പന്തുകളിൽ റൺ വിട്ടുകൊടുത്തില്ലെങ്കിലും, അസലങ്കയുടെ മൂന്നാം പന്തിൽ ശിവം ദുബെ വക ഫോർ. ഇതോടെ സ്കോർ തുല്യം. രണ്ടു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടത് ഒറ്റ റൺ മാത്രം.
നാലാം പന്തിൽ ശിവം ദുബെയെ വിക്കറ്റിനു മുന്നിൽ കുരുക്കി അസലങ്കയിലൂടെ ലങ്ക തിരിച്ചടിച്ചു. ഓൺഫീൽഡ് അംപയർ ആദ്യം ഐട്ട് അനുവദിച്ചില്ലെങ്കിലും ഡിആർഎസിന്റെ സഹായത്തോടെ അർഹിക്കുന്ന വിക്കറ്റ് അസലങ്ക പിടിച്ചെടുത്തു. അപ്പോഴും അർഷ്‌ദീപ് വരാനുണ്ടെന്ന ആശ്വാസത്തിലായിരുന്നു ഇന്ത്യ. എല്ലാം വെറുതെയായെന്ന് താമസിക്കാതെ വ്യക്തമായി. നേരിട്ട ആദ്യ പന്തിൽ കണ്ണുംപൂട്ടി സ്ലോഗ് സ്വീപ്പിനു ശ്രമിച്ച അർഷ്ദീപും എൽബിയിൽ കുരുങ്ങി. ശ്രീലങ്കയ്ക്ക് വിജയത്തോടെ പോന്നൊരു ടൈ!