ന്യൂഡൽഹി∙ ഡൽഹി പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഒരോവറിലെ ആറു പന്തും സിക്സർ പറത്തി സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസ് താരം പ്രിയാൻഷ് ആര്യ. നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിന്റെ മനൻ ഭരദ്വാജിനെതിരെയായിരുന്നു പ്രിയാൻഷിന്റെ വെടിക്കെട്ട് ബാറ്റിങ്. മത്സരത്തിൽ 50 പന്തുകൾ നേരിട്ട പ്രിയാൻഷ് 120 റൺസ് അടിച്ചെടുത്തു. സെഞ്ചറി നേടിയ താരം ക്യാപ്റ്റൻ ആയുഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹി പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഒരോവറിലെ ആറു പന്തും സിക്സർ പറത്തി സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസ് താരം പ്രിയാൻഷ് ആര്യ. നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിന്റെ മനൻ ഭരദ്വാജിനെതിരെയായിരുന്നു പ്രിയാൻഷിന്റെ വെടിക്കെട്ട് ബാറ്റിങ്. മത്സരത്തിൽ 50 പന്തുകൾ നേരിട്ട പ്രിയാൻഷ് 120 റൺസ് അടിച്ചെടുത്തു. സെഞ്ചറി നേടിയ താരം ക്യാപ്റ്റൻ ആയുഷ് ബദോനിക്കൊപ്പം 286 റൺസാണു കൂട്ടിച്ചേർത്തത്.

12–ാം ഓവറിലായിരുന്നു ആര്യയുടെ വെടിക്കെട്ടിന് സ്റ്റേഡ‍ിയം സാക്ഷിയായത്. ആയുഷ് ബദോനി 55 പന്തിൽ 165 റൺസ് നേടിയിരുന്നു. ഇതോടെ ആദ്യം ബാറ്റു ചെയ്ത സൗത്ത് ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 308 റണ്‍സ്. മറുപടി ബാറ്റിങ്ങിൽ നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്.

ADVERTISEMENT

നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരെ ഇന്നിങ്സിൽ 10 വീതം സിക്സുകളും ഫോറുകളുമാണ് ആര്യ അടിച്ചുകൂട്ടിയത്. ഡിപിഎല്ലിൽ കളിച്ച എട്ട് ഇന്നിങ്സുകളിൽ രണ്ട് സെഞ്ചറികളും നാല് അർധ സെഞ്ചറികളും താരം നേടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്കായി ഏഴ് ഇന്നിങ്സുകളിൽനിന്ന് 222 റൺസ് നേടിയ താരമാണ് ആര്യ.

ഐപിഎല്ലിന്റെ മെഗാലേലം നടക്കാനിരിക്കെ താരത്തിനായി വൻ തുക മുടക്കാൻ ടീമുകൾ‌ മുന്നോട്ടുവരുമെന്നാണു കരുതുന്നത്. കഴിഞ്ഞ പ്രാവശ്യം ലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും അൺസോള്‍ഡായി. 23 വയസ്സുകാരനായ പ്രിയാൻഷ് ഇന്ത്യ എ അണ്ടർ 19 ടീമിലും കളിച്ചിട്ടുണ്ട്.

English Summary:

Priyansh Arya hit six sixes in an over