ഹാർദിക് പാണ്ഡ്യ ഇല്ലെങ്കിലെന്ത്, 20 ഓവറിൽ അടിച്ചുകൂട്ടിയത് 349 റൺസ്: ലോക റെക്കോർഡിട്ട് ക്രുനാൽ നയിക്കുന്ന ബറോഡ
ഇൻഡോർ∙ ഒരു ട്വന്റി20 മത്സരത്തിന്റെ ഒറ്റ ഇന്നിങ്സിൽ പരമാവധി എത്ര റൺസ് വരെ നേടാം? ചോദ്യം ക്രുനാൽ പാണ്ഡ്യ നയിക്കുന്ന ബറോഡയോടാണെങ്കിൽ, ഉത്തരം 349 റൺസ് എന്നായിരിക്കും! കാരണം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ ഇന്നു നടമന്ന മത്സരത്തിൽ അവർ അടിച്ചികൂട്ടിയത് 349 റൺസാണ്. ലോകത്ത് ഇന്നുവരെ

ഇൻഡോർ∙ ഒരു ട്വന്റി20 മത്സരത്തിന്റെ ഒറ്റ ഇന്നിങ്സിൽ പരമാവധി എത്ര റൺസ് വരെ നേടാം? ചോദ്യം ക്രുനാൽ പാണ്ഡ്യ നയിക്കുന്ന ബറോഡയോടാണെങ്കിൽ, ഉത്തരം 349 റൺസ് എന്നായിരിക്കും! കാരണം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ ഇന്നു നടമന്ന മത്സരത്തിൽ അവർ അടിച്ചികൂട്ടിയത് 349 റൺസാണ്. ലോകത്ത് ഇന്നുവരെ രേഖപ്പെടുത്തപ്പെട്ട കണക്കുകളിൽ മറ്റൊരു ടീമിനും സാധ്യമാകാത്ത നേട്ടം. സിക്കിമിനെതിരെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് അടിച്ചുകൂട്ടിയ ബറോഡ, പിന്നിലാക്കിയത് സിംബാബ്‌വെയുടെ പേരിലുണ്ടായിരുന്ന 344 റൺസിന്റെ റെക്കോർഡ്. ഈ വർഷം ഒകടോബറിൽ നയ്റോബിയിൽ ഗാംബിയയ്‌ക്കെതിരെയാണ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ അവർ 344 റൺസ് അടിച്ചുകൂട്ടിയത്.
20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 349 റൺസടിച്ച ബറോഡയ്‌ക്കെതിരെ, സിക്കിമിനു നേടാനായത് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ്. ഇതോടെ 263 റൺസിന്റെ കൂറ്റൻ വിജയവും ബറോഡയ്ക്കു സ്വന്തം. മത്സരത്തിലാകെ 37 റൺസ് അടിച്ചുകൂട്ടിയും ബറോഡ റെക്കോർഡിട്ടു. 27 സിക്സർ നേടിയ സിംബാബ്‍വെയുടെ റെക്കോർഡ് തകർത്തത് 10 സിക്സറുകളുടെ വ്യത്യാസത്തിൽ.
രാജ്യാന്തര ക്രിക്കറ്റിലെ തന്നെ ഏറ്റവും വിനാശകാരിയായ ബാറ്റർമാരുടെ പട്ടികയിലുള്ള സാക്ഷാൽ ഹാർദിക് പാണ്ഡ്യ കളിക്കാതിരുന്ന മത്സരത്തിലാണ് ബറോഡ റെക്കോർഡിട്ടത് എന്നതും ശ്രദ്ധേയം. തകർത്തടിച്ച് സെഞ്ചറി നേടിയ ഭാനു പാനിയയുടെ പ്രകടനമാണ് ബറോഡ ഇന്നിങ്സിന്റെ നട്ടെല്ല്. വൺഡൗണായി ക്രീസിലെത്തിയ പാനിയ 51 പന്തിൽ അഞ്ച് ഫോറും 15 സിക്സും സഹിതം പുറത്താകാതെ 134 റൺസെടുത്തു.
പാനിയയുടെ സെഞ്ചറിക്കു പുറമേ ബറോഡ നിരയിൽ മൂന്ന് അർധസെഞ്ചറികളും പിറന്നു. ഓപ്പണർ അഭിമന്യു സിങ് (17 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം 53), ശിവാലിക് ശർമ (17 പന്തിൽ മൂന്നു ഫോറും ആറു സിക്സും സഹിതം 55), വിക്രം സോളങ്കി (16 പന്തിൽ രണ്ടു ഫോറും ആറു സിക്സും സഹിതം 50) എന്നിവരാണ് അർധസെഞ്ചറി പിന്നിട്ടത്. ഓപ്പണർ ശാശ്വത് റാവത്ത് 16 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 43 റൺസെടുത്തും പുറത്തായി.
മഹേഷ് പിതിയ അഞ്ച് പന്തിൽ എട്ടു റൺസെടുത്ത് പുറത്തായപ്പോൾ, രാജ് ലിംബാനി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. സിക്കിമിനായി പാൽസോർ തമാങ് നാല് ഓവറിൽ 45 റൺസ് വഴങ്ങിയും, റോഷൻ കുമാർ നാല് ഓവറിൽ 81 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തരുൺ ശർമയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിങ്ങിൽ സിക്കിം നിരയിൽ രണ്ടക്കം കണ്ടത് നാലു പേർ. 20 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20 റൺസെടുത്ത റോബിൻ ലിംബുവാണ് ടോപ് സ്കോറർ. പാർത്ത് പലാവത്ത് (10 പന്തിൽ 12), ലീ യോങ് ലെപ്ച (15 പന്തിൽ 10), അൻകൂർ മാലിക് (21 പന്തിൽ പുറത്താകാതെ 18) എന്നിവരും ചെറുത്തുനിന്നു.
ബറോഡയ്ക്കായി നിനദ് അശ്വിൻകുമാർ രത്‌വ നാല് ഓവറിൽ 14 റൺസ് വഴങ്ങിയും, മഹേഷ് പിതിയ നാല് ഓവറിൽ 17 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അതിഥ് സേത്, അഭിമന്യു സിങ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.