ഗാലറിയിലെത്തിയത് അഞ്ച് സിക്സ്, തകർത്തടിച്ച് രാജസ്ഥാന്റെ ‘കുട്ടിത്താരം’; ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ ഫൈനലിൽ
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ കടന്ന് ഇന്ത്യ. ഷാർജയിൽ നടന്ന സെമി ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. 174 റൺസ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 170 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ എത്തുകയായിരുന്നു. തകർപ്പൻ ബാറ്റിങ് പ്രകടനവുമായി അർധ സെഞ്ചറി നേടിയ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയാണു കളിയിലെ താരം. 36 പന്തുകൾ നേരിട്ട സൂര്യവംശി 67 റൺസെടുത്തു.

ഷാർജ∙ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ കടന്ന് ഇന്ത്യ. ഷാർജയിൽ നടന്ന സെമി ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. 174 റൺസ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 170 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ എത്തുകയായിരുന്നു. തകർപ്പൻ ബാറ്റിങ് പ്രകടനവുമായി അർധ സെഞ്ചറി നേടിയ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയാണു കളിയിലെ താരം. 36 പന്തുകൾ നേരിട്ട സൂര്യവംശി 67 റൺസെടുത്തു.
അഞ്ച് സിക്സുകളും ആറു ഫോറുകളുമാണ് ഇന്ത്യൻ താരം ബൗണ്ടറി കടത്തിയത്. മത്സരത്തിലെ രണ്ടാം ഓവറിൽ മൂന്നു സിക്സുകളും ഫോറുകളുമാണു താരം അടിച്ചുകൂട്ടി. ദുൽനിത് സിഗെരയെറിഞ്ഞ ഓവറിൽ ആകെ 31 റൺസ് ഇന്ത്യയ്ക്കു ലഭിച്ചു. കഴിഞ്ഞ ഐപിഎല്‍ മെഗാലേലത്തിൽ 13 വയസ്സുകാരൻ താരത്തെ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 46.2 ഓവറിൽ 173 റൺസെടുത്ത് ഓള്‍ഔട്ടാകുകയായിരുന്നു. അർധ സെഞ്ചറി നേടിയ മധ്യനിര താരം ലക്‌വിൻ അബിസിൻകെയാണ് (110 പന്തുകളിൽ 69) ശ്രീലങ്കയുടെ ടോപ് സ്കോറർ.
78 പന്തിൽ 42 റൺസെടുത്ത ഷരുജൻ ഷൺമുഖനാഥനും തിളങ്ങി. ഇന്ത്യയ്ക്കായി ചേതൻ ശർമ മൂന്നും കിരൺ ചോർമല്‍, ആയുഷ് മാത്രെ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ താരങ്ങളെ അനായാസം നേരിട്ട ഇന്ത്യ 21.4 ഓവറുകളിൽ വിജയത്തിലെത്തി.
ഓപ്പണർമാരായ വൈഭവ് സൂര്യവംശി– ആയുഷ് മാത്രെ എന്നിവർ ചേർന്ന് 91 റണ്‍സിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. ആയുഷ് മാത്രെ (28 പന്തിൽ 34), ആന്ദ്രെ സിദ്ധാർഥ് (27 പന്തിൽ 22), മുഹമ്മദ് അമാൻ (26 പന്തിൽ 25) എന്നിവരും ഇന്ത്യയ്ക്കായി ബാറ്റിങ്ങിൽ തിളങ്ങി.