തകർത്തടിച്ച് രജത് പാട്ടിദാർ 29 പന്തിൽ 66 റൺസ്, മധ്യപ്രദേശ് ഡൽഹിയെ വീഴ്ത്തി; ഫൈനലിൽ മുംബൈയെ നേരിടും- വിഡിയോ
ബെംഗളൂരു∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇത്തവണ മുംബൈ – മധ്യപ്രദേശ് ഫൈനൽ. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ കരുത്തരായ ഡൽഹിയെ ഏഴു വിക്കറ്റിനു തോൽപ്പിച്ചാണ് മധ്യപ്രദേശ് ഫൈനലിനു ടിക്കറ്റെടുത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 146 റൺസ്. മറുപടി ബാറ്റിങ്ങിൽ മധ്യപ്രദേശ് 26 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. ആദ്യ സെമിയിൽ ബറോഡയെയാണ് മുംബൈ പരാജയപ്പെടുത്തിയത്. ഞായറാഴ്ചയാണ് ഫൈനൽ.

തകർത്തടിച്ച് അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ മികവിലാണ് മധ്യപ്രദേശ് ഡൽഹിയെ വീഴ്ത്തിയത്. പാട്ടിദാർ 29 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 66 റൺസുമായി പുറത്താകാതെ നിന്നു. ഹർപ്രീത് സിങ് ഭാട്യ 38 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 46 റൺസും നേടി. പിരിയാത്ത നാലാം വിക്കറ്റിൽ 57 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 106 റൺസ്!
ഓപ്പണർ ഹർഷ് ഗാവ്‌ലി 18 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്ത് പുറത്തായി. ഓപ്പണർ അർപ്പിത് ഗൗദ് ഗോൾഡൻ ഡക്കായപ്പോളഅ, ശുഭ്രാൻഷു സേനാപതി എട്ടു പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസെടുത്തും പുറത്തായി. ഡൽഹിക്കായി ഇഷാന്ത് ശർമ മൂന്ന് ഓവറിൽ 12 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, മധ്യപ്രദേശിന്റെ മുറക്കമാർന്ന ബോളിങ്ങാണ് ഡൽഹിയുടെ സ്കോർ 146ൽ ഒതുക്കിയത്. 24 പന്തിൽ മൂന്നുഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 33 റൺസെടുത്ത അനൂജ് റാവത്താണ് ഡൽഹിയുടെ ടോപ് സ്കോറർ. ഓപ്പണർ പ്രിയാൻഷ് ആര്യ (21 പന്തിൽ 29), ക്യാപ്റ്റൻ ആയുഷ് ബദോനി (16 പന്തിൽ19), യഷ് ദുൽ (18 പന്തിൽ 11), ഹിമ്മത് സിങ് (14 പന്തിൽ 15), മായങ്ക് റാവത്ത് (21 പന്തിൽ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഹർഷ് ത്യാഗി ആറു പന്തിൽ ഒരു സിക്സ് സഹിതം ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.
മധ്യപ്രദേശിനായി വെങ്കടേഷ് അയ്യർ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ത്രിപുരേഷ് സിങ്, ആവേശ് ഖാൻ, കുമാർ കാർത്തികേയ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.