പരിശീലനത്തിനിടെ രോഹിത് ശർമയ്ക്ക് കാൽമുട്ടിന് പരുക്കേറ്റു, നാലാം ടെസ്റ്റില്‍ കളിക്കുമോ? വൻ തിരിച്ചടി
ബോക്സിങ് ഡേ ടെസ്റ്റിനു തൊട്ടുമുൻപ് ഇന്ത്യയ്ക്കു കനത്ത തിരിച്ചടിയായി രോഹിത് ശർമയുടെ പരുക്ക്. ശനിയാഴ്ച നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്റെ കാൽമുട്ടിനു പരുക്കേൽക്കുകയായിരുന്നു. അധികം വേദനയില്ലാതിരുന്നതിനാൽ രോഹിത് പരിശീലനം തുടർന്നെങ്കിലും ഇത് അധിക നേരം നീണ്ടില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിശീലനം നിർത്തി ചികിത്സ തേടിയ ശേഷമാണ് രോഹിത് ശർമ പിന്നീടു കളിക്കാനിറങ്ങിയത്.

മെൽബൺ∙ ബോക്സിങ് ഡേ ടെസ്റ്റിനു തൊട്ടുമുൻപ് ഇന്ത്യയ്ക്കു കനത്ത തിരിച്ചടിയായി രോഹിത് ശർമയുടെ പരുക്ക്. ശനിയാഴ്ച നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്റെ കാൽമുട്ടിനു പരുക്കേൽക്കുകയായിരുന്നു. അധികം വേദനയില്ലാതിരുന്നതിനാൽ രോഹിത് പരിശീലനം തുടർന്നെങ്കിലും ഇത് അധിക നേരം നീണ്ടില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിശീലനം നിർത്തി ചികിത്സ തേടിയ ശേഷമാണ് രോഹിത് ശർമ പിന്നീടു കളിക്കാനിറങ്ങിയത്.
രോഹിത് ശർമയുടെ പരുക്ക് ടീം ഫിസിയോമാർ നിരീക്ഷിച്ചു വരികയാണ്. അടുത്ത മത്സരത്തിൽ താരത്തിന് ഇറങ്ങാൻ സാധിച്ചില്ലെങ്കിൽ ടീം ഇന്ത്യയ്ക്ക് അതു വൻ തിരിച്ചടിയാകും. ഇന്ത്യൻ ബോളർമാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവർ മുഴുവൻ സമയവും നെറ്റ്സിൽ പരിശീലിക്കുകയായിരുന്നു. സൂപ്പർ താരം വിരാട് കോലി സ്പിന്നർമാരെ നേരിടാനാണു കൂടുതൽ സമയം കണ്ടെത്തിയത്. തിങ്കളാഴ്ചയും ടീം ഇന്ത്യയുടെ പരിശീലനം തുടരും.
കഴിഞ്ഞ മത്സരങ്ങളിൽ ബാറ്റിങ് ക്രമത്തിൽ ആറാം നമ്പരിലേക്ക് ഇറങ്ങിക്കളിച്ച രോഹിത് ശർമയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഡിസംബർ 26നാണ് മെൽബൺ ടെസ്റ്റിനു തുടക്കമാകുന്നത്. പരമ്പര 1–1 എന്ന നിലയിലാണ്. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങൾ ഇന്ത്യയ്ക്കു ജയിച്ചേ തീരൂ. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യതകൾ നിലനിർത്താനും ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.