‘എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’: പരുക്കേറ്റ് വിശ്രമത്തിലുള്ള സഞ്ജുവിന്റെ പുതിയ ചിത്രം പങ്കുവച്ച് ഫാൻസ് ഗ്രൂപ്പുകൾ
ന്യൂഡൽഹി ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കിടെ പരുക്കേറ്റ് വിശ്രമത്തിലുള്ള മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഏറ്റവും പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ. ആശുപത്രിയിൽ നിന്നുള്ളതെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് താരത്തിന്റെ ആരാധക ഗ്രൂപ്പുകളിൽ ഉൾപ്പെടെ പ്രചരിക്കുന്നത്. ‘എത്രയും വേഗം സുഖം

ന്യൂഡൽഹി ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കിടെ പരുക്കേറ്റ് വിശ്രമത്തിലുള്ള മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഏറ്റവും പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ. ആശുപത്രിയിൽ നിന്നുള്ളതെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് താരത്തിന്റെ ആരാധക ഗ്രൂപ്പുകളിൽ ഉൾപ്പെടെ പ്രചരിക്കുന്നത്. ‘എത്രയും വേഗം സുഖം പ്രാപിക്കൂ’ എന്ന ആശംസ സഹിതമാണ് ചൂണ്ടുവിരലിൽ ബാൻഡേജ് സഹിതമുള്ള ചിത്രം ആരാധകർ പങ്കുവയ്ക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20ക്കിടെ കൈവിരലിനു പരുക്കേറ്റ സഞ്ജു സാംസണിന് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരം നഷ്ടമായിരുന്നു. വലതുകൈയിലെ ചൂണ്ടുവിരലിനു പൊട്ടലുള്ളതിനാൽ 5–6 ആഴ്ച സഞ്ജുവിനു വിശ്രമം വേണ്ടിവരുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇതോടെയാണ് പുണെയിൽ ഈ മാസം എട്ടിന് ആരംഭിച്ച ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരം സഞ്ജുവിന് നഷ്ടമായത്. അഞ്ചാം ട്വന്റി20 മത്സരത്തിൽ ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് വിരലിൽകൊണ്ടാണ് സഞ്ജുവിനു പരുക്കേറ്റത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഫോം കണ്ടെത്താനാകാതെ വിഷമിച്ച സഞ്ജു, അഞ്ചാം ഏകദിനത്തിൽ ജോഫ്ര ആർച്ചറിനെതിരെ രണ്ടു സിക്സറുകൾ സഹിതം ഏഴു പന്തിൽ 16 റൺസാണെടുത്തത്. ഇതിനു പിന്നാലെ മാർക്ക് വുഡിന്റെ പന്തിൽ ആർച്ചറിനു തന്നെ ക്യാച്ച് സമ്മാനിച്ച് പുറത്താവുകയും ചെയ്തു. അഭിഷേക് ശർമ സെഞ്ചറിയുമായി (135) തിളങ്ങിയ മത്സരം 150 റൺസിന് ജയിച്ച് ഇന്ത്യ പരമ്പര 4–1ന് സ്വന്തമാക്കിയിരുന്നു.