‘1996ലെ എന്റെ ടീം ഉണ്ടെങ്കിൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ ഇന്ത്യയിൽവച്ച് 3 ദിവസത്തിനുള്ളിൽ അനായാസം തോൽപ്പിക്കും’

മുംബൈ∙ 1996ലെ തന്റെ ടീമിനെവച്ച് ടെസ്റ്റിൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ ഇന്ത്യയിൽവച്ച് വെറും മൂന്നു ദിവസത്തിനുള്ളിൽ തോൽപ്പിക്കുമായിരുന്നുവെന്ന് ശ്രീലങ്കയുടെ ഇതിഹാസ താരം അർജുന രണതുംഗ. ചാമിന്ദ വാസും മുത്തയ്യ മുരളീധരനും ഉൾപ്പെടെയുള്ളവർ അംഗങ്ങളായ അന്നത്തെ ശ്രീലങ്കൻ ടീം, രോഹിത് ശർമ നയിക്കുന്ന ഇപ്പോഴത്തെ

മുംബൈ∙ 1996ലെ തന്റെ ടീമിനെവച്ച് ടെസ്റ്റിൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ ഇന്ത്യയിൽവച്ച് വെറും മൂന്നു ദിവസത്തിനുള്ളിൽ തോൽപ്പിക്കുമായിരുന്നുവെന്ന് ശ്രീലങ്കയുടെ ഇതിഹാസ താരം അർജുന രണതുംഗ. ചാമിന്ദ വാസും മുത്തയ്യ മുരളീധരനും ഉൾപ്പെടെയുള്ളവർ അംഗങ്ങളായ അന്നത്തെ ശ്രീലങ്കൻ ടീം, രോഹിത് ശർമ നയിക്കുന്ന ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ അനായാസം തോൽപ്പിക്കുമെന്നാണ് അർജുന രണതുംഗയുടെ അവകാശവാദം. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ആതിഥ്യം വഹിച്ച 1996ലെ ഏകദിന ലോകകപ്പിൽ കിരീടം ചൂടിയത് രണതുംഗ നയിച്ച ശ്രീലങ്കൻ ടീമായിരുന്നു.
‘‘ചാമിന്ദ വാസിനെയും മുത്തയ്യ മുരളീധരനെയും പോലുള്ള ബോളർമാരൊക്കെയുള്ള 1996ലെ എന്റെ ടീം ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ ഇന്ത്യയിൽവച്ച് വെറും 3 ദിവസം കൊണ്ട് തോൽപ്പിക്കുമായിരുന്നുവെന്ന് തീർച്ച’ – ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രണതുംഗ പറഞ്ഞു.
ചാമിന്ദ വാസ്, മുത്തയ്യ മുരളീധരൻ എന്നിവർക്കു പുറമേ ഇതിഹാസ താരങ്ങളായ അരവിന്ദ ഡിസിൽവ, സനത് ജയസൂര്യ, മർവൻ അട്ടപ്പട്ടു തുടങ്ങിയവരും രണതുംഗയുടെ ടീമിൽ അംഗങ്ങളായിരുന്നു.
ടെസ്റ്റിൽ സ്വന്തം നാട്ടിൽ ന്യൂസീലൻഡിനെതിരെയും പിന്നീട് ഓസ്ട്രേലിയയിൽവച്ച് ബോർഡർ – ഗാവസ്കർ പരമ്പരയിലും തോൽവി വഴങ്ങി ഇന്ത്യൻ ടീം കടുത്ത വിമർശനങ്ങൾക്കു നടുവിൽ നിൽക്കെയാണ് രണതുംഗയുടെ വാക്കുകളെന്നതും ശ്രദ്ധേയം. ന്യൂസീലൻഡിനെതിരെ ടെസ്റ്റ് പരമ്പരയിൽ 3–0ന് സമ്പൂർണ തോൽവി വഴങ്ങിയ ഇന്ത്യ, ബോർഡർ – ഗാവസ്കർ ട്രോഫിയിൽ 3–1നും തോറ്റു.