സൂപ്പർ സ്റ്റാർ സഞ്ജുവിനൊപ്പം സച്ചിൻ ബേബി, വിഷ്ണു വിനോദ്, വിഘ്നേഷ്; ഐപിഎല്ലിലെ കേരള വിലാസം

ഐപിഎൽ 18–ാം സീസണിലും കേരളത്തിന് സ്വന്തമായി ഒരു ടീമില്ല. പക്ഷേ ഒരു ക്യാപ്റ്റനും 3 താരങ്ങളും മലയാളത്തിന്റെ മേൽവിലാസമായി ഈ സീസണിലുമുണ്ട്. തുടർച്ചയായ അഞ്ചാം സീസണിലും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു സാംസൺ നയിക്കുന്ന കേരളത്തിന്റെ ‘ഐപിഎൽ സ്ക്വാഡിൽ’

ഐപിഎൽ 18–ാം സീസണിലും കേരളത്തിന് സ്വന്തമായി ഒരു ടീമില്ല. പക്ഷേ ഒരു ക്യാപ്റ്റനും 3 താരങ്ങളും മലയാളത്തിന്റെ മേൽവിലാസമായി ഈ സീസണിലുമുണ്ട്. തുടർച്ചയായ അഞ്ചാം സീസണിലും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു സാംസൺ നയിക്കുന്ന കേരളത്തിന്റെ ‘ഐപിഎൽ സ്ക്വാഡിൽ’ രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ സച്ചിൻ ബേബി, വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ്, ലെഗ് സ്പിന്നർ വിഘ്നേഷ് പുത്തൂർ എന്നിവരാണുള്ളത്. 12 സീസണുകളിലായി ഇതുവരെ 168 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു ലീഗിലെ സൂപ്പർസ്റ്റാറാണ്.
സച്ചിൻ ബേബി (സൺറൈസേഴ്സ് ഹൈദരാബാദ്)
രഞ്ജി ട്രോഫിയിൽ കേരളത്തെ ചരിത്രത്തിലാദ്യമായി ഫൈനലിലേക്കു നയിച്ച ക്യാപ്റ്റൻ സച്ചിൻ ബേബി ഇക്കുറി സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലാണ്. മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് കേരള ക്യാപ്റ്റനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 2013ൽ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎലിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ 2016ൽ ഹൈദരാബാദ് ടീമിലും പിന്നീടു ബെംഗളൂരു ടീമിലും അംഗമായി. ആകെ 19 ഐപിഎൽ മത്സരങ്ങൾ കളിച്ച സച്ചിൻ 11 ഇന്നിങ്സുകളിൽ ബാറ്റു ചെയ്തു.
വിഷ്ണു വിനോദ് (പഞ്ചാബ് കിങ്സ്)
ലേലപ്പോരാട്ടത്തിൽ കൊൽക്കത്ത, ഹൈദരാബാദ് ടീമുകളെ മറികടന്ന് 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് ഇത്തവണ വിഷ്ണു വിനോദിനെ സ്വന്തമാക്കിയത്. 2017ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി ഐപിഎലിൽ അരങ്ങേറ്റം കുറിച്ച വിഷ്ണു, 2021ൽ ഡൽഹി ക്യാപിറ്റൽസിന്റെയും 2022ൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെയും താരമായിരുന്നു. എന്നാൽ 2 സീസണിലും കളിക്കാൻ അവസരം ലഭിച്ചില്ല. 2023ൽ മുംബൈ ഇന്ത്യൻസ് ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ 20 പന്തിൽ 30 റൺസുമായി വിഷ്ണു കരുത്തുകാട്ടി.
വിഘ്നേഷ് പുത്തൂർ ( മുംബൈ ഇന്ത്യൻസ്)
ഇത്തവണത്തെ ഐപിഎലിൽ കേരളത്തിന്റെ സർപ്രൈസ് എൻട്രിയാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് പുത്തൂർ. ചൈനാമാൻ (ഇടംകൈ ലെഗ് സ്പിന്നർ) ബോളറായ വിഘ്നേഷിനു കഴിഞ്ഞ വർഷത്തെ കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനമാണ് ഐപിഎലിലേക്കു വഴിതുറന്നത്. മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുത്ത ഇരുപത്തിമൂന്നുകാരൻ വിഘ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് മുംബൈ സ്വന്തമാക്കി. കോളജ് വിദ്യാർഥിയായ വിഘ്നേഷ് കേരളത്തിന്റെ അണ്ടർ 14, 19, 23 (ഇൻവിറ്റേഷൻ ടൂർണമെന്റ്) ടീമുകളിൽ കളിച്ചിട്ടുണ്ട്.
ഐപിഎലിലെ മറുനാടൻ മലയാളികൾ ദേവ്‌ദത്ത് പടിക്കൽ: ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്, കരുൺ നായർ: രാജസ്ഥാൻ റോയൽസ്