ഇതിലും മികച്ച ‘ലാസ്റ്റ് ഓവർ ത്രില്ലർ’ ഉണ്ടാകുമോ? അഞ്ചു പന്തിൽ ജയിക്കാൻ 28 റൺസ്, റിങ്കു സിങ്ങിന്റെ തല്ലുമാല!

ഇതിലും മികച്ച ലാസ്റ്റ് ഓവർ ത്രില്ലർ കാണിച്ചുതരുന്നവർക്കു ‘ലൈഫ് ടൈം സെറ്റിൽമെന്റ്’ വാഗ്ദാനം ചെയ്യാൻ കഴിയുന്നൊരു മത്സരമുണ്ട്, ഐപിഎൽ ചരിത്രത്തിൽ. ജയിക്കാൻ 8 പന്തിൽ 39 റൺസെന്ന അസാധ്യ ലക്ഷ്യം മുന്നിൽ നിൽക്കെ റിങ്കു സിങ് എന്ന ഒറ്റയാൾ പട്ടാളം കൊൽക്കത്തയ്ക്കായി അദ്ഭുതം പ്രവർത്തിച്ചു.

ഇതിലും മികച്ച ലാസ്റ്റ് ഓവർ ത്രില്ലർ കാണിച്ചുതരുന്നവർക്കു ‘ലൈഫ് ടൈം സെറ്റിൽമെന്റ്’ വാഗ്ദാനം ചെയ്യാൻ കഴിയുന്നൊരു മത്സരമുണ്ട്, ഐപിഎൽ ചരിത്രത്തിൽ. ജയിക്കാൻ 8 പന്തിൽ 39 റൺസെന്ന അസാധ്യ ലക്ഷ്യം മുന്നിൽ നിൽക്കെ റിങ്കു സിങ് എന്ന ഒറ്റയാൾ പട്ടാളം കൊൽക്കത്തയ്ക്കായി അദ്ഭുതം പ്രവർത്തിച്ചു. അവസാന ഓവറിൽ 5 പന്തിൽ 28 റൺസായി വിജയലക്ഷ്യം ചുരുങ്ങിയപ്പോൾ വിജയസാധ്യത 1.29% മാത്രമായിരുന്നു. തോൽവി സാധ്യത 98.71 ശതമാനവും. പക്ഷേ, ശേഷിച്ച 5 പന്തും റിങ്കു സിക്സറടിച്ചപ്പോൾ അവിശ്വസനീയമായൊരു റെക്കോർഡ് പിറന്നു, അവസാന ഓവറിൽ ഏറ്റവുമധികം റൺസ് പിന്തുടർന്നുള്ള വിജയം! രാജകീയമായി കളി ഫിനിഷ് ചെയ്ത റിങ്കുവിന്റെ കളിജീവിതത്തിന് യഥാർഥ കിക്ക് സ്റ്റാർട്ട് ലഭിച്ചതും അന്നാണ്.
2023 ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു ആ മത്സരം. ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. വിജയ് ശങ്കറും (63) സായ് സുദർശനും (53) ആക്രമിച്ചു കളിച്ചു നേടിയ അർധസെഞ്ചറികളാണു ടൈറ്റൻസിനു മികച്ച സ്കോർ നൽകിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയും മോശമാക്കിയില്ല. വെങ്കടേഷ് അയ്യരും (83) നിതീഷ് റാണയും (45) മികച്ച തുടക്കം നൽകിയപ്പോൾ 13 ഓവറിൽ 2 വിക്കറ്റിനു 128 എന്ന മികച്ച നിലയിലായി കൊൽക്കത്ത.
നിതീഷും വെങ്കടേഷും പുറത്തായതിനു പിന്നാലെ വിക്കറ്റുകൾ മാല പൊട്ടിയപോലെ ഉതിർന്നു. 7നു 155 എന്ന നിലയിൽ കൊൽക്കത്ത തോൽവി ഉറപ്പിച്ചു. ക്രീസിൽ റിങ്കു സിങ്ങും ബോളർ ഉമേഷ് യാദവും. വിക്കറ്റ് വീഴാതിരിക്കാൻ റിങ്കു സൂക്ഷിച്ചു കളിച്ചു.കളിയിൽ അവസാന 8 പന്തുകൾ ശേഷിക്കെ 14 പന്തിൽ 8 റൺസായിരുന്നു റിങ്കുവിന്റെ അക്കൗണ്ടിൽ. ഒരു അദ്ഭുതത്തിനും സാധ്യതയില്ലാത്ത ഘട്ടം. ആ ഓവറിൽ ശേഷിച്ച 2 പന്തുകൾ റിങ്കു സിക്സറിനും ഫോറിനും പായിച്ചപ്പോൾ വിജയലക്ഷ്യം ഒരോവറിൽ 29 റൺസ്. അവസാന ഓവറിൽ അത്രയും റൺസ് പിന്തുടർന്നു ജയിക്കുക അത്രയെളുപ്പമല്ലല്ലോ.
യഷ് ദയാൽ സമ്മർദ രഹിതനായി അവസാന ഓവർ എറിയാനെത്തി. ആദ്യ പന്തിൽ ഉമേഷ് യാദവ് സിംഗിളിലൂടെ റിങ്കുവിനു സ്ട്രൈക്ക് കൈമാറി. ജയിക്കാൻ വേണ്ടത് 5 പന്തിൽ 28 റൺസ്. രണ്ടാം പന്തിൽ റിങ്കുവിനു നേർക്കെത്തിയതു ഫുൾ ടോസ്. എക്സ്ട്രാ കവറിനു മുകളിലൂടെ ആദ്യ സിക്സ്. അടുത്ത പന്ത് വീണ്ടും ഫുൾ ടോസ്. ബാക്‌വേഡ് സ്ക്വയറിലൂടെ രണ്ടാം സിക്സ്. മൂന്നാം സിക്സ് ലോങ് ഓഫിലൂടെ. സ്‍ലോ ബോളിലൂടെ പിടിച്ചുനിൽക്കാൻ ദയാലിന്റെ ദയനീയ ശ്രമം. ശേഷിച്ച രണ്ടു പന്തുകളും സിക്സറിനു പറന്നപ്പോൾ കൊൽക്കത്തയ്ക്കു 3 വിക്കറ്റിന്റെ അവിശ്വസനീയ ജയം. 21 പന്തിൽ 48 റൺസെടുത്ത റിങ്കുവിന്റെ ഇന്നിങ്സിൽ 6 സിക്സും ഒരു ഫോറും ഉൾപ്പെട്ടിരുന്നു.