Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനുവൽ ന്യൂയർ വിവാഹിതനായി; ചടങ്ങിന് ഗോട്സെയും

Neuer-Wife മാനുവൽ ന്യൂയറും ഭാര്യ നീന വൈസും. (ട്വിറ്റർ ചിത്രം)

ബർലിൻ∙ ജർമനിയുടെ ദേശീയ ഫുട്ബോൾ ടീം ഗോളിയായ മാനുവൽ ന്യൂയർ ഇറ്റലിയിലെ മോണോപോളോയിൽ വച്ചു മിന്നുകെട്ടി. നീന വൈസ് എന്ന ഇരുപത്തിനാലുകാരിയാണു വധു. ഹോളിവുഡ് താരം ജോർജ് ക്ളൂണി അടക്കം ഇരുനൂറോളം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പക്ഷേ, ശ്രദ്ധേയമായതു ലോക കപ്പ് ഫുട്ബോൾ താരം മരിയോ ഗോട്സെയുടേയും കൂട്ടുകാരിയുടേയും സാന്നിധ്യമാണ്. ജർമനിയുടെ ലോകകപ്പ് ഹീറോയായ ഗോട്സെ ഏതാനും മാസമായി, ‘മെറ്റബോളിക് ഡിസ്ഓർഡർ’ രോഗത്തിനു ചികിൽസയിലാണ്.