റിയാദ്∙ മുൻ അർജന്റീന പരിശീലകൻ എഡ്വേർഡോ ബൗസയെ സൗദി അറേബ്യ ദേശീയ ഫുട്ബോൾ ടീം കോച്ചായി നിയമിച്ചു. ഡച്ച് പരിശീലകൻ ബെർട്ട് വാൻ മാർവികുമായുള്ള ചർച്ചകൾ അലസിപ്പിരിഞ്ഞതിനെത്തുടർന്നാണ് സൗദി ഫുട്ബോൾ ഫെഡറേഷൻ ബൗസയുമായി കരാറിലായത്.
2018 റഷ്യൻ ലോകകപ്പിനു യോഗ്യത നേടിയ ടീമിനെ സജ്ജരാക്കുക എന്നതാണ് ബൗസയുടെ പ്രധാന ചുമതല. അർജന്റീന ടീമിന്റെ ചുമതലയിൽ നിന്നു പുറത്തായ ശേഷം യുഎഇ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു.