Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് കലക്കി; എങ്കിലും മോദിയെ സന്ദർശിക്കാൻ പറ്റാത്തതിൽ വിഷമം: ഫിഫ പ്രസിഡന്റ്

Infantino-Modi ഫിഫ പ്രസിഡന്റ് ഇൻഫാന്റീനോ, പ്രധാനമന്ത്രി മോദി

ന്യൂഡൽഹി ∙ അണ്ടർ 17 ലോകകപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനാകാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോ. അണ്ടർ 17 ലോകകപ്പിലെ ഇന്ത്യയുടെ സംഘാടക മികവിനെ അഭിനന്ദിച്ചു പ്രധാന മന്ത്രിക്ക് അയച്ച കത്തിലാണു ഫിഫ പ്രസിഡന്റിന്റെ ഖേദപ്രകടനം.

‘മനോഹരമായി ലോകകപ്പ് സംഘടിപ്പിച്ച ഇന്ത്യൻ സർക്കാരിന് അഭിനന്ദനങ്ങൾ. എല്ലാത്തരത്തിലും മികച്ചൊരു ലോകകപ്പായിരുന്നു അത്. മറ്റു ചില തിരക്കുകൾമൂലം ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനെത്താനോ അങ്ങനെ നേരിട്ടുകാണാനോ എനിക്കു കഴിഞ്ഞില്ല. അതിൽ അതിയായ ഖേദമുണ്ട്. ഇന്ത്യയിൽ ഫുട്ബോൾ വളർത്തുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു അവസരത്തിൽ കൂടിക്കാഴ്ച നടത്താമെന്നു പ്രതീക്ഷിക്കുന്നു.’–ഇൻഫാന്റിനോ കത്തിൽ വ്യക്തമാക്കി. 

related stories