ന്യൂഡൽഹി∙ ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യ ആദ്യ നൂറിൽ തിരിച്ചെത്തി. പുതുക്കിയ റാങ്കിങ് പട്ടികയിൽ മൂന്നുസ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യൻ ടീം 99–ാം സ്ഥാനത്തെത്തി. കഴിഞ്ഞ ജൂലൈയിൽ 96–ാം സ്ഥാനത്തെത്തിയശേഷം റാങ്കിങ്ങിൽ ഇന്ത്യയുടെ മികച്ച കുതിപ്പാണിത്. ഏഷ്യൻ രാജ്യങ്ങളിൽ 13–ാം സ്ഥാനത്തുള്ള ഇന്ത്യ ഖത്തർ, ഒമാൻ, ബഹ്റൈൻ, ഉത്തര കൊറിയ എന്നീ ടീമുകൾക്കു മുന്നിലെത്തി.