പരമ്പരാഗത വൈരികളായ കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇത് മൂന്നാം തവണ. ഇതിനുമുൻപ് സന്തോഷ് ട്രോഫി ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയത് രണ്ടു തവണ മാത്രം. 1989ൽ ഗുവഹാത്തിയിലും 1994ൽ കട്ടക്കിലും. സന്തോഷ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ഫൈനലുകളായിരുന്നു ഇതു രണ്ടും. രണ്ടു തവണയും ജേതാക്കളെ നിശ്ചയിച്ചത് ടൈ ബ്രേക്കറിലൂടെ.
1989 ഫൈനലിൽ നിശ്ചിത സമയത്ത് 1–1. ടൈ ബ്രേക്കറിൽ കേരളം രണ്ടു ഗോൾ നേടി, ബംഗാൾ മൂന്നും. ഫലം: 3–4ന് കേരളത്തിന് തോൽവി.
കേരളത്തിന്റെ ഹാട്രിക്ക് മോഹമാണ് 1994ൽ തകർന്നുവീണത്. 1992ൽ കോയമ്പത്തൂരിലും 93ൽ കൊച്ചിയിലും കേരളമായിരുന്നു ജേതാക്കൾ. ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ സുവർണ ജൂബിലി ടൂർണമെന്റായിരുന്നു അത്. നിശ്ചിത സമയത്ത് 2–2. ടൈബ്രേക്കറിലൂടെ ഇക്കുറിയും ജേതാക്കളെ നിശ്ചയിച്ചു. 5–7ന് കേരളം വീണ്ടും തോറ്റു.