പാരിസ് ∙ മൊണാക്കോയ്ക്കും ഒളിംപിക് ലയോണിനും ഫ്രഞ്ച് ലീഗിൽ നിന്ന് ചാംപ്യൻസ് ലീഗ് യോഗ്യത. ട്രോയസിനെ 3–0നു തോൽപ്പിച്ച മൊണാക്കോ പിഎസ്ജിക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. നീസിനെ 3–2നു തോൽപ്പിച്ച ലയോൺ മൂന്നാം സ്ഥാനം ഉറപ്പിച്ചു. മാഴ്സെ അമിയെൻസിനെ 2–1നു തോൽപ്പിച്ചെങ്കിലും നാലാമതായിപ്പോയി. കഴിഞ്ഞ വാരം യൂറോപ്പ ലീഗ് ഫൈനലിൽ അത്‌ലറ്റിക്കോ മഡ്രിഡിനോടു തോറ്റ മാഴ്സെയ്ക്ക് വീണ്ടും നിരാശയായി ലീഗ് ഫലം. അവർക്ക് ഈ സീസണിലും യൂറോപ്പ ലീഗ് കളിക്കാം.
Advertisement