മഡ്രിഡ് ∙ മുൻ റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നികുതി വെട്ടിപ്പ് കേസ് ഒത്തുതീർപ്പായി. കേസിൽ 2.2 കോടി യുഎസ് ഡോളർ (ഏകദേശം 151 കോടി രൂപ) റൊണാൾഡോ പിഴയായി അടയ്ക്കണമെന്നാണ് ഒത്തുതീർപ്പു വ്യവസ്ഥ.
രണ്ടുവർഷം തടവ് അനുഭവിക്കണമെന്നും വ്യവസ്ഥയുണ്ടെങ്കിലും സ്പെയിനിലെ നിയമം അനുസരിച്ച് അക്രമക്കേസുകൾ ഒഴികെയുള്ള സംഭവങ്ങളിൽ ആദ്യമായി കുറ്റക്കാരനാവുന്ന വ്യക്തി രണ്ടുവർഷം വരെയുള്ള തടവ് അനുഭവിക്കേണ്ടതില്ല.
ഈ മാസം ഇറ്റാലിയൻ ക്ലബ് യുവെന്റസിലേക്കു മാറിയ മുപ്പത്തിമൂന്നുകാരനായ റൊണാൾഡോ, വരുമാനം വ്യക്തമാക്കാതെ കബളിപ്പിച്ചു എന്നതാണു കേസ്. സ്പാനിഷ് ക്ലബ് ബാർസിലോനയുടെ സൂപ്പർ താരം ലയണൽ മെസ്സിയും സമാനമായ കേസിൽ മുൻപു ശിക്ഷിക്കപ്പെട്ടിരുന്നു.