ടൂറിൻ∙ ആചാര വരവേൽപ് കഴിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇനി ഇറ്റാലിയൻ ലീഗിൽ ആഘോഷ കാലം. യുവെന്റസ് ബി ടീമിനെതിരെയുള്ള സൗഹൃദ മൽസരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ഗോളടിച്ചു റൊണാൾഡോ ഇറ്റലിയിൽ വരവറിയിച്ചു. വില്ലാർ പെരോസ പട്ടണത്തിൽ യുവെന്റ്സ് എ ടീമും ബി ടീമും തമ്മിൽ സീസൺ തുടങ്ങുന്നതിനു തൊട്ടു മുൻപുള്ള ആചാരപരമായ മൽസരത്തിലായിരുന്നു റൊണാൾഡോയുടെ ഗോൾ. ബി ടീം താരം റിക്കാർഡോ കാപ്പെല്ലിനിയെ സമ്മർദത്തിലാക്കി സെൽഫ് ഗോളിനും റൊണാൾഡോ വഴിയൊരുക്കി.
പൗളോ ഡിബാലയുടെ ഇരട്ട ഗോളും ക്ലോഡിയോ മാർക്കിസിയോയുടെ ഗോളും വന്നതോടെ യുവെയുടെ വിജയം 5–0ന്. 70–ാം മിനിറ്റിൽ കാണികൾ പിച്ച് കയ്യേറുന്ന ആചാരത്തോടെയാണു മൽസരം അവസാനിച്ചത്. അതിനു മുൻപു തന്നെ പിച്ചിലേക്ക് ഓടിക്കയറിയ ഒരു ആരാധകൻ റൊണാൾഡോയോടൊപ്പം സെൽഫിയെടുത്തിരുന്നു. 18നു ചിയെവോയ്ക്കെതിരെയാണു സെരി എയിൽ യുവെന്റസിന്റെ ആദ്യ മൽസരം.
മൽസരച്ചിത്രങ്ങൾ കാണാം (ട്വിറ്ററിൽനിന്ന്)